സുപ്രീം കോടതി വിധിച്ച 50 ലക്ഷം രൂപ നമ്പി നാരായണന് ചൊവ്വാഴ്ച കൈമാറും

Sumeesh| Last Modified തിങ്കള്‍, 8 ഒക്‌ടോബര്‍ 2018 (18:05 IST)
ഐ എസ് ആർ ഒ ചാരകേസിൽ അനാവശ്യമായി കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചതിന് സുപ്രീം കോടതി വിധിച്ച നഷ്ടപരിഹാരത്തുക നമ്പി നാരായനന് ചൊവ്വാഴ്ച മുഖ്യമന്ത്രി കൈമാറും. കെട്ടിച്ചമച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് നമ്പി നാരായണനെ അറസ്റ്റ് ചെയ്ത് പീഡിപ്പിച്ചതെന്നും ചാരക്കേസ് കക്ഷികൾ രാഷ്ട്രീയ നേട്ടത്തിനാ‍യി ഉപയോഗിച്ചുവെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്ത സംസ്ഥാന സർക്കാരിനോട് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സുപ്രീം കോടതിവിധി പുറപ്പെടുവിച്ചത്. 22 വർഷത്തെ നിയമ പോരട്ടത്തിനൊടുവിലാണ് നമ്പി നാരായണൻ തന്റെ നിരപരാധിത്വം തെളിയിച്ചത്. ചൊവ്വാഴ്ച മൂന്നുമണിക്ക് സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിവച്ച് മുഖ്യമന്ത്രി നമ്പി നാരായണന് തുക കൈമാറും.

കേസിൽ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നും പണം ഈടാക്കാനാകുമോ എന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. കേസിലെ ഉദ്യോഗസ്ഥരുടെ ഗൂഡാലോച പരിശോധിക്കാനായി കോറ്റതി രൂപീകരിച്ച ജുഡീഷ്യൽ കമ്മറ്റിയിലേക്ക് സംസ്ഥാനത്തിന്റെ പ്രതിനിധിയെ നേരത്തെ നിയോഗിച്ചിരുന്നു


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :