മൃതദേഹം സംസ്കരിക്കാൻ ആളില്ല, രാമനാമം ചൊല്ലി നേതൃത്വം നൽകി മുസ്ലിം യുവാക്കൾ; 'മതമല്ല മനുഷ്യത്വമാണ് വലുത്'

അനു മുരളി| Last Updated: തിങ്കള്‍, 30 മാര്‍ച്ച് 2020 (12:59 IST)
കൊവിഡ് 1ന്റെ പശ്ചാത്താലത്തിൽ രാജ്യമെങ്ങും ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ അക്ഷരാർത്ഥത്തിൽ വെട്ടിലായത് മറ്റ് സംസ്ഥാനങ്ങളിൽ പോയി തൊഴിലെടുക്കുന്നവരാണ്. പലർക്കും വീടുകളിൽ എത്തിച്ചേരാൻ സാധിച്ചിട്ടില്ല. ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത് മരണം നടക്കുന്ന വീടുകളാണ് എന്ന് വേണമെങ്കിൽ പറയാം. ആരെങ്കിലും മരിച്ചാൽ അടുത്തേക്ക് ചെല്ലാൻ വരെ ആളുകൾ മടിക്കുകയാണ്.

ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ അർബുദ രോഗത്തെ തുടർന്ന് മരിച്ച രവി ശങ്കറിന്റെ മൃതദേഹം അടക്കം ചെയ്യാൻ അദ്ദേഹത്തിന്റെ ബന്ധുമിത്രാദികൾ ഭയം മൂലം തയ്യാറായില്ല. ഇയാളുടെ മകൻ ലോക്ഡൗണിൽ പെടുകയും വീട്ടിലെത്താൻ കഴിയാതെ വരികയും ചെയ്തു. ന്റെ ഭീതിയിൽമറ്റ് കുടുംബാംഗങ്ങളും മൃതദേഹം സംസ്കരിക്കാൻ തയ്യാറായില്ല. ഈ അവസരത്തിലാണ് തൊട്ടടുത്ത് താമസിക്കുന്ന മുസ്ലിം യുവാക്കൾ മൃതദേഹം സംസ്കരിക്കാൻ മുമ്പോട്ട് വന്നത്.

‌രവിശങ്കറിന്റെ മൃതദേഹം ചുമലിലേറ്റി രാമനന്ധ്മം ജപിച്ച് സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം കൊടുക്കുന്ന മുസ്ലിം യുവാക്കളുടെ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. ഏറ്റവും കൂടുതൽ വർഗീയ പരാമർശങ്ങളും ഏറ്റുമുട്ടലുകളും നടന്നു കൊണ്ടിരിക്കുന്ന ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ നിന്നു തന്നെയാണ് ഈ സംഭവവും എന്നത് എടുത്തുപറയേണ്ടതുണ്ട്. ശശി തരൂർ അടക്കമുള്ള നേതാക്കളും വീഡിയോ റീട്വീറ്റ് ചെയ്തിട്ടുണ്ട്. മതമല്ല മനുഷ്യത്വാണ് വലുത് എന്ന് ഈ കൊറോണക്കാലത്തും ആളുകളെ വ്യക്തമാക്കിക്കൊടുക്കുന്നതാണ് ഈ വീഡിയോ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :