ചണ്ഡിഗഡ്:|
Last Modified ചൊവ്വ, 22 സെപ്‌റ്റംബര്‍ 2015 (15:55 IST)
ദേശീയ ഷൂട്ടിംഗ് താരം സിപ്പി സിദ്ധു(34)വിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ചണ്ഡിഗഡിലെ സെക്ടർ 27ൽ ഉള്ള പാർക്കിൽ നിന്നാണ് വെടിയേറ്റ് മരിച്ച നിലയിൽ സിദ്ധുവിന്റെ മൃതദേഹം കണ്ടെത്തിയത്.
ഞായറാഴ്ച രാത്രിയാണ് പാര്‍ക്കില്‍ മുഖത്ത് വെടികൊണ്ട നിലയില്‍ സിദ്ധുവിന്റെ മൃതദേഹം കണ്ടെത്തിയത്. മുൻവൈരാഗ്യമാണ്
കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. രണ്ടിൽകൂടുതൽ പേർ അദ്ദേഹത്തെ ആക്രമിച്ചതെന്നാണ് സൂചന. കൊലപാതകത്തിന് പിന്നില്‍ പ്രൊഫഷണൽ കൊലപാതകികളാണെന്നും സംശയിക്കുന്നു
2001ലെ ദേശീയ ഗെയിംസിൽ അഭിനവ് ബിന്ദ്രയോടൊപ്പം പഞ്ചാബിന് സ്വർണം നേടിക്കെടുത്ത സിദ്ധു പഞ്ചാബിലേയും ഹരിയാനയിലേയും മുൻ ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് എസ്.എസ്. സിദ്ധുവിന്റെ ചെറുമകനാണ്.