ഗോരക്ഷയുടെ പേ​രി​ൽ കൊലപാതകം: ബിജെപി നേതാവ് ഉൾപ്പെടെ 11 പേർക്കും ജീവപര്യന്തം

ഗോരക്ഷയുടെ പേ​രി​ൽ കൊലപാതകം: ബിജെപി നേതാവ് ഉൾപ്പെടെ 11 പേർക്കും ജീവപര്യന്തം

   murder , BJP , Narendra modi , beef , ബിജെപി , അ​സ്ഗ​ർ അ​ൻ​സാ​രി , അലിമുദീൻ അൻസാരി , ഗോരക്ഷ , കൊലപാതകം
റാഞ്ചി| jibin| Last Updated: ബുധന്‍, 21 മാര്‍ച്ച് 2018 (18:33 IST)
ഗോരക്ഷയുടെ പേ​രി​ൽ ജാ​ർ​ഖ​ണ്ഡി​ൽ ന​ട​ന്ന കൊ​ല​പാ​ത​ക​ത്തി​ൽ ബിജെപി പ്രാദേശിക നേതാവ് ഉള്‍പ്പെടെയുള്ള 11 പേർക്കും ജീവപര്യന്തം. ജാർഖണ്ഡിലെ ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണു വിധി. പതിനൊന്നു പേരിൽ മൂന്നു പേർക്കെതിരെ ഗുഢാലോചനക്കുറ്റം സംശയാതീതമായി തെളിഞ്ഞതായി റാംഗാർഡ് കോടതി കണ്ടെത്തി.

ബിജെപി നേതാവ് നിത്യാനന്ദ് മഹാതോ അടക്കമുള്ളവര്‍ക്കാണ് കോടതി ജീവപര്യന്തം വിധിച്ചത്.
പ​ശു​സം​ര​ക്ഷ​ക കൊ​ല​പാ​ത​ക​ങ്ങ​ളി​ൽ രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ കോ​ട​തി വി​ധി​യാ​ണ് ഇ​ത്.

ബീഫ് കൈവശംവച്ചുവെന്നാരോപിച്ച് ജാർഖണ്ഡിൽ അലിമുദീൻ അൻസാരിയെന്ന യുവാവിനെയാണ് ഗോരക്ഷയുടെ പേരില്‍ നിത്യാനന്ദ് മഹാതോ ഉള്‍പ്പെടയുള്ള സംഘം മര്‍ദ്ദിച്ചു കൊന്നത്.

പ്ര​തി​ക​ൾ കു​റ്റ​ക്കാ​രെ​ന്നു ജാ​ർ​ഖ​ണ്ഡി​ലെ വി​ചാ​ര​ണ കോട​തി കഴിഞ്ഞയാഴ്‌ച കണ്ടെത്തിയിരുന്നു. 11 പ്രതികളില്‍ മൂന്നുപേര്‍ക്കെതിരെ ഗൂഢാലോചനാക്കുറ്റവും തെളിഞ്ഞതായും കോടതി വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ജൂണ്‍ 29നാണ് ജാ​ർ​ഖ​ണ്ഡി​ലെ രാം​ഗ​ഡ് ജി​ല്ല​യി​ലാ​ണ് ഗോരക്ഷ​ക ഗു​ണ്ടാ സം​ഘം അ​സ്ഗ​ർ അ​ൻ​സാ​രി എ​ന്ന​യാ​ളെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. മാ​രു​തി​വാ​നി​ൽ ബീ​ഫ് ക​ട​ത്തു​ന്നു എ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. ഈ ​വാ​ഹ​നം പ​ശു​സം​ര​ക്ഷ​ക പ്ര​വ​ർ​ത്ത​ക​ർ അ​ഗ്നി​ക്കി​ര​യാ​ക്കു​ക​യും ചെ​യ്തു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :