രാജ്യത്തേ ഏറ്റവും വലിയ കെട്ടിടം മുംബൈയില്‍ ഉയരും

ന്യൂഡല്‍ഹി| VISHNU N L| Last Updated: ബുധന്‍, 26 ഓഗസ്റ്റ് 2015 (12:06 IST)
രാജ്യത്തേ ഏറ്റവും വലിയ കെട്ടിടം മുംബൈയില്‍ നിര്‍മ്മിക്കാന്‍ പോകുന്നു. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ പ്രീ ബുക്കിങ് മാതൃകയിലാണ് കെട്ടിടം നിര്‍മ്മിക്കാന്‍ പോകുന്നത്. നരിമാന്‍ പോയന്റിനും ദക്ഷിണ മുംബൈയ്ക്കും സമീപത്തുള്ള പോര്‍ട്ട് ട്രസ്റ്റിന്റെ സ്ഥലത്താകും നിര്‍മാണം.
10,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ നിര്‍മ്മാണം എന്ന് തുടങ്ങുമെന്നോ എപ്പോള്‍ പൂര്‍ത്തിയാകുമെന്നോ വിവരങ്ങളില്ല.

പ്രീബ്യുക്കിംഗ് മാതൃകയില്‍ ഓഫീസ് സ്‌പേസ് വില്‍പന നടത്തി പണം സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ബാന്ദ്ര കുര്‍ള കോംപ്ലക്‌സ് ഉള്‍പ്പടെയുള്ള പ്രമുഖ വാണിജ്യ കേന്ദ്രങ്ങളുടെ സമീപത്താകും കെട്ടിടത്തിന് സ്ഥലംകണ്ടെത്തുക. പദ്ധതിയുടെ രൂപരേഖ തയ്യാറാക്കാന്‍ വിദേശ കണ്‍സള്‍ട്ടന്റിനെ ഉടനെ ചുമതലപ്പെടുത്തും.

130 നിലകളായിരിക്കും പ്രസ്തുത കെട്ടിടത്തിനെന്നാണ് കേന്ദ്ര ഷിപ്പിംഗ് മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി. ഷിപ്പിങ് മന്ത്രാലയത്തിന്റെ നേതൃത്വത്തിലാകും നിര്‍മാണമെങ്കിലും സര്‍ക്കാരില്‍നിന്ന് പണമൊന്നും പദ്ധതിക്കുവേണ്ടി ചെലവാക്കില്ല എന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ ഇന്ത്യയില്‍ ഏറ്റവും ഉയരമുള്ള കെട്ടിടം മുംബൈയില്‍തന്നെയുള്ള വേള്‍ഡ് വണ്ണാണ്. 442 മീറ്റര്‍ ഉയരമാണ് ഇതിനുള്ളത്. 117 നിലകളുള്ള ഈ കെട്ടിടം നിര്‍മ്മാണം പൂര്‍ത്തിയായത് ഈ വര്‍ഷമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :