മുംബൈ|
Sajith|
Last Modified ബുധന്‍, 2 മാര്‍ച്ച് 2016 (19:21 IST)
ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ഫ്‌ളിപ്‌കാര്‍ട്ടില്‍ സ്വയം വില്‍പ്പനച്ചരക്കായി ഐ ഐ റ്റി ബിരുദധാരി. ആ പരസ്യം ശ്രദ്ധയില്‍പ്പെട്ട് ഏതെങ്കിലും കമ്പനികള്‍ സമീപിച്ചേക്കുമെന്ന വിശ്വാസത്തിലാണ് സ്വന്തം 'ബയോഡേറ്റ' ഉള്‍പ്പടെ യുവാവ് ഫ്‌ളിപ്‌കാര്‍ട്ടില്‍ പോസ്‌റ്റ് ചെയ്‌തത്.
ആകാശ് നീരജ് മിത്തല്‍ എന്ന യുവാവാണ് എങ്ങിനെയെങ്കിലും ഒരു ജോലി സമ്പാദിക്കുകയെന്ന ലക്ഷ്യത്തോടെ ഇത്തരമൊരു നടപടി ആവിഷ്ക്കരിച്ചത്‍. ഓരേ കഴിവുള്ള മികച്ച വിദ്യാര്‍ത്ഥികളുമായി മത്സരിക്കുമ്പോള്‍ ഒരു ജോലി നേടുക എത്ര ബുദ്ധിമുട്ടായിരിക്കുമെന്ന് നിങ്ങള്‍ക്ക് മനസ്സിലാകുമെന്ന് മിത്തല്‍ പിന്നീട് ഫേസ്‌ബുക്കില്‍ കുറിച്ചു. 27,60,200 രൂപയാണ് തന്റെ വിലയായി ഇയാള്‍ പോസ്‌റ്റില്‍ നല്‍കിയിട്ടുള്ളത്. തന്റെ പരസ്യത്തിന് ഇതിനകം ഫൈവ് സ്‌റ്റാര്‍ റേറ്റിങും യുവാവ് സ്വന്തമാക്കി. എന്നാല്‍ പരസ്യംകണ്ട് ഇതുവരെ ആരും മിത്തലിനെ ബന്ധപ്പെട്ടിട്ടില്ല എന്നാണ്‍ മിത്തല്‍ പറയുന്നത്.