ടൗട്ടെ ചുഴലിക്കാറ്റ്: മുംബൈയില്‍ 12 മണിക്കൂറില്‍ നിലംപൊത്തിയത് 479 മരങ്ങള്‍

ശ്രീനു എസ്| Last Modified ചൊവ്വ, 18 മെയ് 2021 (14:58 IST)
ടൗട്ടെ ചുഴലിക്കാറ്റുമൂലം മുംബൈയില്‍ 12 മണിക്കൂറില്‍ നിലംപൊത്തിയത് 479 മരങ്ങള്‍. തിങ്കളാഴ്ച രാവിലെ ഏഴുമണിമുതലാണ് ചുഴലിക്കാറ്റ് രൂക്ഷമായത്. മരങ്ങള്‍ വീണതുമൂലം ആര്‍ക്കും പരിക്കേറ്റിട്ടില്ലെങ്കിലും നിരവധി വാഹനങ്ങള്‍ നശിക്കപ്പെട്ടു. 389 മരങ്ങള്‍ മുംബൈ സിറ്റിയിലാണ് വീണത്.

അതേസമയം റോഡില്‍ നിന്നും മരങ്ങള്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ എടുത്തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :