ചെന്നൈ|
jibin|
Last Updated:
തിങ്കള്‍, 17 നവംബര്‍ 2014 (14:56 IST)
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ത്തരുതെന്ന് ആവശ്യപ്പെടാന്‍ കേരളത്തിന് അവകാശമില്ലെന്ന് കാട്ടി തമിഴ്നാട് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്തയച്ചു. അണക്കെട്ടില്‍ ജല നിരപ്പ് 142 അടിയാക്കി ഉയര്‍ത്താമെന്ന സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കെ ഈ സാഹചര്യം സൃഷ്ടിക്കാന്‍ പിന്തുണ നല്‍കണമെന്നും കത്തിലൂടെ പനീര്‍ശെല്‍വം ആവശ്യപ്പെട്ടു.
'' കഴിഞ്ഞ മെയ് ഏഴിന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് പൂര്‍ണമായും തമിഴ്നാടിന്റെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമാണ്. അതിനാല്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്തുന്നതിനെ കേരളം ഒരുവിധത്തിലും തടസ്സപ്പെടുത്തരുതെന്നും. ഈ കാരണത്താല്‍ വൈഗ അണക്കെട്ടിലേക്ക് വെള്ളം തിരിച്ചുവിടാന്‍ ആവശ്യപ്പെടാന്‍ കേരളത്തിന് അര്‍ഹതയില്ലെന്നും '' കത്തിലൂടെ പനീര്‍ശെല്‍വം വ്യക്തമാക്കി.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വന്‍തോതില്‍ ഉയരുകയാണെന്നും, ഈ സാഹചര്യത്തില്‍ കഴിഞ്ഞവര്‍ഷം ചെയ്തതുപോലെ വൈഗ അണക്കെട്ടിലേക്ക് ജലം തിരിച്ച് വിടണമെന്നും ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി പനീര്‍ശെല്‍വത്തിന് കഴിഞ്ഞദിവസം കത്തയച്ചിരുന്നു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഈ വിഷയത്തില്‍ ആശങ്കയുണ്ടെന്നും ഉമ്മന്‍ചാണ്ടി കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.