മുല്ലപ്പെരിയാർ: വിധി അനുകൂലമാക്കിയത് എഐഡിഎംകെയുടെ ഇടപെടലെന്ന് ജയലളിത

   മുല്ലപ്പെരിയാർ , ചെന്നൈ , എഡിഎംകെ
ചെന്നൈ| jibin| Last Updated: ബുധന്‍, 9 ജൂലൈ 2014 (17:00 IST)
വിഷയത്തില്‍ തമിഴ്നാടിന് അനുകൂലമായി വിധി നേടാൻ കാരണമായത് എഡിഎംകെ സർക്കാർ നടത്തിയ ശക്തമായ ഇടപെടലാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയ​ർത്താനുള്ള നടപടികൾ ഉടൻ തന്നെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളം സുപ്രീംകോടതിയിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താനുള്ള വിധിക്കെതിരെ ഹർജി നൽകിയ കാര്യം തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അദ്ധ്യക്ഷനുമായ എം കരുണാനിധി ജയലളിതയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.

ഡാമില്‍ ജലനിരപ്പ് ഉയ​ർത്തുന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ തീരുമാനിക്കാനുള്ള സമിതി യോഗം ചേരുന്നതിന് സ്റ്റേ ചെയ്യണമെന്ന് കേരളം സുപ്രീംകോടതിയിൽ നൽകിയ പുന:പരിശോധനാ ഹർജിയിൽ ആവശ്യപ്പെട്ടിട്ടില്ലെന്ന് ജയലളിത ചൂണ്ടിക്കാട്ടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :