മായാവതി രാജ്യസഭാ എംപി സ്ഥാനം രാജിവച്ചു; രാജി ദളിത് വിഷയം സംസാരിക്കാന്‍ അനുവദിക്കാത്തതിനാല്‍

 MP Mayawati , BJP , BSP , ബിഎസ്പി , മായാവതി , ഹാമീദ് അൻസാരി , ദ​ളി​ത് പീ​ഡനം , മാ​യാ​വ​തി​ രാജിവച്ചു
ന്യൂഡൽഹി| jibin| Last Updated: ചൊവ്വ, 18 ജൂലൈ 2017 (18:29 IST)
ബിഎസ്പി നേതാവ് മായാവതി രാജ്യസഭാ എംപി സ്ഥാനം രാജിവച്ചു. ഉപരാഷ്ട്രപതി ഹാമീദ് അൻസാരിക്ക് രാജിക്കത്ത് കൈമാറി. ഉത്തര്‍പ്രദേശില്‍ വിവിധയിടങ്ങളില്‍ ദളിതര്‍ക്കുനേരെ നടന്ന അക്രമങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ അനുവദിക്കാത്തില്‍ പ്രതിഷേധിച്ചാണ് രാജി.

ഷഹറൻപുരിലെ ഉള്‍പ്പെടെയുള്ള ദ​ളി​ത്- പീ​ഡ​ന വി​ഷ​യം രാ​ജ്യ​സ​ഭ​യി​ൽ ഉ​ന്ന​യി​ക്കു​ന്ന​തി​നി​ടെ മാ​യാ​വ​തി​യെ ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ പിജെ കു​ര്യ​ൻ ത​ട​സ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് ഇ​വ​ർ രാ​ജി​പ്ര​ഖ്യാ​പ​ന ഭീ​ഷ​ണി ഉ​യ​ർ​ത്തി സഭയില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു. വൈകിട്ട് ഉപരാഷ്ട്രപതിയെ കണ്ട് രാജിക്കത്ത് കൈമാറുകയായിരുന്നു.

ദ​ളി​ത് പീ​ഡ​ന വി​ഷ​യ​ത്തി​ൽ മൂ​ന്നു മി​നി​റ്റാ​ണ് മാ​യാ​വ​തി​ക്കു സം​സാ​രി​ക്കാ​ൻ രാ​ജ്യ​സ​ഭാ ഉ​പാ​ധ്യ​ക്ഷ​ൻ പിജെ കു​ര്യ​ൻ അ​നു​വ​ദി​ച്ച​ത്. വിശദമായി വിഷയം അവതരിപ്പിക്കേണ്ടതുണ്ടെന്നും കൂടുതല്‍ സമയം നല്‍കണമെന്നും മായാവതി ആവശ്യപ്പെട്ടു. ഈ ആവശ്യം നിരസിച്ചതോടെയാണ് മായാവതി പൊട്ടിത്തെറിച്ച് രാജി പ്രഖ്യാപനം നടത്തിയത്.

ഇ​നി ഒ​മ്പ​തു മാ​സം മാ​ത്ര​മാ​ണ് മാ​യാ​വ​തി​ക്ക് രാ​ജ്യ​സ​ഭ​യി​ൽ കാ​ലാ​വ​ധി അ​വ​ശേ​ഷി​ക്കു​ന്ന​ത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :