17 ദിവസം കൊണ്ട് ദാമ്പത്യം മടുത്തു; അമ്മായിയമ്മയില്‍ നിന്നും മരുമകന്‍ വിവാഹ മോചനം തേടുന്നു

17 ദിവസത്തോടെ വിവഹ ജീവിതം മടുത്തു; അമ്മായിയമ്മയും മരുമകനും വിവാഹ മോചിതരാകുന്നു

പട്‌ന| PRIYANKA| Last Modified തിങ്കള്‍, 15 ഓഗസ്റ്റ് 2016 (13:50 IST)
ബീഹാറിലെ ജില്ലയില്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് അമ്മായി അമ്മയും മരുമകനും വിവാഹിതരായത്. എന്നാല്‍ വെറും 17 ദിവസത്തെ ദാമ്പത്യ ജീവിതത്തിനൊടുവില്‍ ഇരുവരും വിവാഹ മോചിതരാവുകയാണ്. 42കാരിയായ അമ്മയായി അമ്മ ആശാ ദേവിയില്‍ നിന്നും 22 കാരനായ സൂരജ് വിവാഹ മോചനം തേടുന്നതായുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

സൂരജ് അസുഖബാധിതനായപ്പോഴാണ് ശുശ്രൂഷിക്കുന്നതില്‍ മകളെ സഹായിക്കാനായി ആശാദേവി എത്തിയത്. ഇതോടെ ആശാദേവിയും സൂരജും തമ്മില്‍ പ്രണയത്തിലാവുകയായിരുന്നു. ഒന്നിച്ച് ജീവിക്കാനായി ഇരുവരും നാടുവിട്ടു. പിന്നീട് ഗ്രാമത്തില്‍ തിരിച്ചെത്തി തങ്ങള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതായി ഗ്രാമ പഞ്ചായത്ത് അധികൃതരോട് തുറന്ന് പറഞ്ഞു. ഇതോടെ ഒന്നിച്ചു ജീവിക്കാന്‍ പഞ്ചായത്ത് അനുവാദം നല്‍കുകയായിരുന്നു.

ദാമ്പത്യ ജീവിതം ആരംഭിച്ച് 17 ദിവസത്തിനുള്ളില്‍ വിവാഹ ജീവതം മടുത്തുവെന്നും തനിക്ക് തെറ്റ് മനസിലായെന്നും സൂരജ് പറയുന്നു. ഇനി ഈ തെറ്റ് ആവര്‍ത്തിക്കില്ലെന്നും തനിക്ക് തന്റെ ഭാര്യയ്‌ക്കൊപ്പം ജീവിക്കണമെന്ന് സൂരജ് പറയുമ്പോള്‍ തന്റെ ഭര്‍ത്താവിനൊപ്പം ജീവിക്കണമെന്നാണ് ആശാദേവിയുടെയും ഇപ്പോഴത്തെ ആവശ്യം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :