അനുബന്ധ വാര്‍ത്തകള്‍
- സെക്സ് സീൻ കാണാനായി ചാലയിലെ തൊഴിലാളികൾ ഇടിച്ചുകയറി, ഐഎഫ്എഫ്കെയിൽ അങ്ങനെയാണ് ഡെലിഗേറ്റ് പാസ് വന്നത്: അടൂർ ഗോപാലകൃഷ്ണൻ
- അടൂർ അങ്ങനെ പറയുമോ എന്നാണ് ആദ്യം ചിന്തിച്ചത്, കേസെടുക്കാവുന്ന പരാമർശമാണെന്ന് കെ രാധാകൃഷ്ണൻ എം പി
- Adoor Gopalakrishnan Controversy: 'സ്ത്രീകള്‍ക്ക് ആവശ്യമെങ്കില്‍ ക്ലാസ് നല്‍കണം, അദ്ദേഹം പറഞ്ഞതിൽ എന്താ തെറ്റ്?'; അടൂരിനെ പിന്തുണച്ച് മുകേഷ്
- ' ഞാന്‍ എവിടെയെങ്കിലും ദളിതരെയോ സ്ത്രീകളെയോ മോശമാക്കി പറഞ്ഞിട്ടുണ്ടോ': അടൂര്‍
- അടൂര്‍ ഗോപാലകൃഷ്ണനെതിരെ പരാതി
ദാദാ സാഹിബ് പുരസ്ക്കാരം മോഹന്‍ ലാലിന്; അടൂര്‍ ഗോപാലകൃഷ്ണന് ശേഷം അവാര്‍ഡ് ലഭിക്കുന്ന മലയാളി
മലയാള സിനിമയ്ക്ക് നല്കിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്ക്കാരം.
രാജ്യത്തിന്റെ പരമോന്നത ചലച്ചിത്ര പുരസ്ക്കാരമായ ദാദാ സാഹിബ് ഫാല്‍ക്കേ പുരസ്ക്കാരം മോഹന്‍ലാലിന്. മലയാള സിനിമയ്ക്ക് നല്കിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്ക്കാരം. അടൂര്‍ ഗോപാലകൃഷ്ണന് ശേഷം ദാദാസാഹിബ് അവാര്‍ഡ് ലഭിക്കുന്ന മലയാളിയാണ് മോഹന്‍ലാല്‍. ഇന്ത്യന്‍ സിനിമയിലുള്ള സമഗ്ര സംഭാവനയ്ക്കുള്ള ഏറ്റവും വലിയ ബഹുമതിയാണ് ഇത്.
ചൊവ്വാഴ്ച ദേശീയ ചലച്ചിത്ര പുരസ്കാര വേദിയില്‍ വച്ച് മോഹന്‍ലാലിന് അവാര്‍ഡ് സമ്മാനിക്കും. നടനും സംവിധായകനും നിര്‍മ്മാതാവുമായ മോഹന്‍ലാലിനെ ആദരിക്കുന്നു. അദ്ദേഹത്തിന്റെ അതുല്യമായ പ്രതിഭ, കഠിനാധ്വാനം എന്നിവ ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ സുവര്‍ണ്ണ സ്ഥാനം നേടി എന്നും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
കഴിഞ്ഞവര്‍ഷം ദാദ സാഹിബ് ഫാല്‍ക്കെ പുരസ്കാരം ബോളിവുഡ് നടന് മിഥുന് ചക്രവര്‍ത്തി ആയിരുന്നു. 1969 ലാണ് കേന്ദ്രസര്‍ക്കാര്‍ രാജാ ഹരിചന്ദ്രയുടെ സംവിധായകനായ ദാദാസാഹിബ് ഫാല്‍ക്കെയുടെ സ്മരണ നിലനിര്‍ത്താന്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.