ഇസ്രയേല്‍ എംബസിക്കു സമീപത്തെ സ്‌ഫോടനം: പ്രധാനമന്ത്രി മോദി ബെഞ്ചമിന്‍ നെതന്യാഹുവുമായി സംസാരിച്ചു

ശ്രീനു എസ്| Last Modified ചൊവ്വ, 2 ഫെബ്രുവരി 2021 (09:06 IST)
ഇസ്രയേല്‍ എംബസിക്കു സമീപത്തെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി സംസാരിച്ചു. സംഭവത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി അപലപിച്ചു. ജനുവരി 29നായിരുന്നു ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്കു സമീപം സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ മൂന്നുകാറുകളുടെ ചില്ലുകള്‍ തകര്‍ന്നിരുന്നു.

എംബസിക്ക് സുരക്ഷ ഉറപ്പുവരുത്തുമെന്നും കുറ്റവാളികളെ ഉടന്‍ കണ്ടെത്തുമെന്നും നെതന്യാഹുവിന് പ്രധാനമന്ത്രി ഉറപ്പു നല്‍കി. നേരത്തേ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ സംഭവത്തില്‍ ഇസ്രയേലുമായി ബന്ധപ്പെട്ടിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :