മോദിയുടെ പരീക്ഷ പേ ചർച്ച: പ്രധാനമന്ത്രി വിദ്യാർഥികളെ വെറുതെ വിടണമെന്ന് കപിൽ സിബൽ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 20 ജനുവരി 2020 (20:31 IST)
പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്യാര്‍ഥികളുമായി സംവദിക്കുന്ന പരീക്ഷ പേ ചര്‍ച്ചക്കെതിരെ വിമർശനവുമായി മുതിർന്ന കോൺഗ്രസ്സ് നേതാവ് കപിൽ സിബൽ. ഈ സമയം കുട്ടികൾ പരീക്ഷക്ക് പഠിക്കാന്‍ സമയം വിനിയോഗിക്കുന്നതാവും നല്ലതെന്നും അഭിപ്രായപ്പെട്ടു.

പഠനത്തില്‍ നിരുത്സാഹപ്പെടുത്തുന്ന സാഹചര്യങ്ങളെ നേരിടാന്‍ എന്തൊക്കെ ചെയ്യണമെന്ന് 'പരീക്ഷ പേ ചര്‍ച്ച'യില്‍ പ്രധാനമന്ത്രി നിർദേശിച്ചതിന് തൊട്ടുപുറകെയാണ് വിമർശനവുമായി കപിൽ സിബൽ രംഗത്തെത്തിയത്. 'വിദ്യാര്‍ഥികളെ പ്രധാനമന്ത്രി വെറുതെ വിടണമെന്നാണ് തനിക്ക് പറയാനുള്ളത്. പൊതുപരീക്ഷയ്ക്ക് പഠിക്കാനുള്ള സമയമാണിത്. അവരുടെ സമയം കളയരുത്' സിബൽ പറഞ്ഞു.

വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട് നേതാക്കൾക്കെതിരെ പരോക്ഷ വിമർശനവും കപിൽ സിബൽ ഉന്നയിച്ചു. പഠനത്തെ പറ്റി മാത്രമല്ല വ്യക്തികൾ നേടുന്ന ബിരുദങ്ങൾ പരസ്യമാക്കുന്നത് സംബന്ധിച്ചും ചർച്ച ആവശ്യമാണ് എല്ലാവർക്കും അതേപറ്റി അറിയാൻ കഴിയണം.മന്‍ കി ബാത്ത്' പരിപാടിയിലൂടെ അതും പറയമെന്നും സിബല്‍ ആവശ്യപ്പെട്ടു.


പ്രധാനമന്ത്രി മോദിയുടെയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെയും വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിമര്‍ശങ്ങള്‍ ഇപ്പോളും നിലനിൽക്കുന്ന സാഹചര്യത്തിലാണ് കപിൽ സിബലിന്റെ വിമർശനം.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :