ജനാധിപത്യത്തിന്റെ ശ്രീകോവിലിനെ നമസ്കരിച്ച് മോഡി തുടങ്ങി

ന്യൂഡല്‍ഹി| VISHNU.NL| Last Modified ചൊവ്വ, 20 മെയ് 2014 (14:22 IST)
നിയുക്ത പ്രധാന മന്ത്രി എന്ന നിലയില്‍ ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാനെത്തിയ നരേന്ദ്ര മോഡി ക്ഷേത്രങ്ങളുടെ വാതില്‍ തൊട്ട് വന്ദിച്ചു കയറുന്ന പതിവ് ഓര്‍മ്മിപ്പിക്കും വിധം പാര്‍ലമന്റിന്റെ പടികളെ നമസ്കരിച്ചു.

ആദ്യമായാണ് മോഡി ഇന്ത്യന്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ എത്തുന്നത്. അതും പ്രധാനമന്ത്രി പദം ഏറ്റെടുക്കാനുള്ള നിയൊഗവുമായി. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ആദ്യം പ്രസംഗിച്ച പാര്‍ട്ടി അധ്യക്ഷന്‍ രാജ്നാഥ് സിംഗും ഇക്കാര്യം എടുത്തു പറയുകയും ചെയ്തു.

ബിജെപി മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനിയാണ് നരേന്ദ്ര മോഡിയുടെ പേര് പാര്‍ലമെന്ററി പാര്‍ട്ടി നേതാവിന്റെ സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. മുരളി മനോഹര്‍ ജോഷി , വെങ്കയ്യ നായിഡു എന്നിവര്‍ പിന്താങ്ങി . പാരലമെന്ററി പാര്‍ട്ടി യോഗത്തിനു ശേഷം ഉച്ചക്ക് 3 മണിക്ക് മോഡി രാഷ്ട്രപതി ഭവനിലെത്തി പ്രണബ് മുഖര്‍ജിയോട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഔദ്യോഗികമായി ഉന്നയിക്കും.
































ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :