കീറിയ ജീൻസുകൾക്ക് കോളേജില്‍ വിലക്ക്; കാരണം നിസാരം - പ്രതിഷേധം ശക്തം

ജീൻസുകൾക്ക് കോളേജില്‍ വിലക്ക്; പ്രതിഷേധം ശക്തം

modern style jeans , mumbai st severs college , jeans banned , college , students , മുംബൈ സെന്റ് സേവ്യേഴ്‌സ് കോളേജ് , ജീൻസുകൾ , വിലക്ക് , കീറിയ ജീന്‍‌സ് , പ്രതിഷേധം
മുംബൈ| jibin| Last Modified വെള്ളി, 9 ഡിസം‌ബര്‍ 2016 (14:14 IST)
പാവപ്പെട്ടവരെ പരിഹസിക്കുന്നു എന്ന് ആരോപിച്ച് മുംബൈ സെന്റ് സേവ്യേഴ്‌സ് കോളേജിൽ കീറിയ ധരിക്കുന്നതിനു വിലക്ക്. പ്രിൻസിപ്പൽ ഡോ ആഗ്നലോ മെനെസിസ് ആണ് വിവാദമായ ഈ തീരുമാനമെടുത്തത്.

കോളേജ് അധികൃതരുടെ തീരുമാനത്തിനെതിരെ വിദ്യാര്‍ഥികളും രക്ഷിതാക്കളുമടക്കമുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. കീറിയ ജീൻസുകൾ ധരിക്കുന്നത് പാവപ്പെട്ടവരെ കളിയാക്കുന്നതിനും കോളേജിന്റെ അന്തസ് നഷ്‌ടമാകുന്നതിനും കാരണമാകുന്നു എന്നാണ് അധികൃതർ പറയുന്നത്.

സ്ലീവ്ലെസ് ചുരിദാറുകൾ, ഷോർട്സ് എന്നിവയ്ക്കു നേരത്തെ തന്നെ സെന്റ് സേവ്യേഴ്സ് കോളജിൽ വിലക്കേർപ്പെടുത്തിയിരുന്നു. അതേസമയം, പുതിയ തീരുമാനത്തിനെതിരെ വിദ്യാര്‍ഥികള്‍ക്കിടെയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :