ഹൈദരാബാദ്|
Last Modified തിങ്കള്‍, 1 ജൂണ്‍ 2015 (16:28 IST)
കൈക്കൂലി നകിയതിന് തെലങ്കാനയിലെ തലുങ്ക് ദേശം പാര്‍ട്ടി എംഎല്‍എ രേവന്ത് റെഡ്ഡിയെ ആന്റി കറപ്ക്ഷന് ബ്യൂറോ പിടികൂടി. നിയമസഭ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ടിഡിപി
സ്ഥാനാര്‍ഥിയെ പിന്തുണക്കാന്‍ മറ്റൊരു എംഎല്‍എക്ക് കൈക്കൂലി നല്കവെയായിരുന്ന് അറസ്റ്റ്.
മറ്റൊരു എംഎല് എയായ എല്‍വിസ് സ്റ്റീഫന്സന് കോഴ കൊടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് എം.എല്‍.എയും രണ്ട് കൂട്ടാളികളേയും ആന്റി കറപ്ഷന്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന്
50 ലക്ഷം രൂപയും
പിടിച്ചെടുത്തു. സെക്കന്തരാബാദിലുള്ള സ്റ്റീഫന്‍സന്റെ വസതിയിലെത്തിയ റെഡ്ഢിയെയും സഹായിയെയും പ്രത്യേക ആന്റി കറപ്ഷന്‍ ബ്യൂറോ അറസ്റ്റുചെയ്യുകയായിരുന്നു. അഞ്ചുകോടി രൂപ കൊടുക്കാമെന്നായിരുന്നു വാഗ്ദാനം. ഇതിന്റെ ആദ്യ ഗഡുവായാണ് 50
ലക്ഷം രൂപ നല്‍കിയത്.