1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Mk Stalin recovers from Covid

തമിഴ്‌നാട് മുഖ്യമന്ത്രി കൊവിഡ് മുക്തിനേടി ആശുപത്രി വിട്ടു, ഒരാഴ്ച വീട്ടില്‍ വിശ്രമം

Mk Stalin
തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കൊവിഡ് മുക്തിനേടി ആശുപത്രി വിട്ടു. ഒരാഴ്ച വീട്ടില്‍ ഇരുന്നാകും അദ്ദേഹം ജോലിചെയ്യുന്നത്. കാവേരി ആശുപത്രിയുടെ വാര്‍ത്താ കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. വീട്ടില്‍ വിശ്രമിക്കാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെടുകയായിരുന്നു. 
 
ജൂലൈ 12നാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ജൂലൈ 14ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചുമയും ജലദോഷവുമായിരുന്നു അദ്ദേഹത്തിന്റെ രോഗലക്ഷണം. 
അടുത്ത ലേഖനം
New GST rate: ഒരു പാക്കറ്റ് തൈരിന് ഇനി 30 രൂപ കൊടുക്കണം ! സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളം തെറ്റിച്ച് കേന്ദ്രം