മീററ്റ്|
sajith|
Last Modified തിങ്കള്‍, 28 മാര്‍ച്ച് 2016 (08:04 IST)
പ്രധാനമന്ത്രിയുടെയും ധനമന്ത്രിയുടെയും പോസ്റ്ററുകളിൽ മഷിയും മുട്ടയും എറിഞ്ഞതിനു 150 പേർക്കെതിരെ പല വകുപ്പുകൾ പ്രകാരം പൊലീസ്
കേസെടുത്തു.
ഓഹരി വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്നവരുടെയും ബിസിനസ്സുകാരുടെയും സംഘടന നാലുദിവസം മുൻപു നടത്തിയ പ്രതിഷേധ പ്രകടനത്തിനിടയിൽ പോസ്റ്ററുകൾക്കു നേരെ മഷി ഒഴിക്കുകയും പ്രധാനമന്ത്രി നരേന്ദ്രമോദി, ധനമന്ത്രി അരുൺ ജെയ്റ്റ്ലി എന്നിവരെ അപമാനിക്കുകയും അവഹേളിക്കുകയും ചെയ്തുവെന്നതാണ് കേസ്.
ഐ പി സി 147, 341, 505 വകുപ്പുകൾ പ്രകാരമാണു സംഘടനാ നേതാക്കൾക്കും മറ്റുള്ളവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. എന്നാല്‍,
ഹോളി ആഘോഷത്തിനിടെ ആരെങ്കിലും പോസ്റ്ററിൽ ചായം പുരട്ടിയതാകാമെന്നും തങ്ങൾക്കിതിൽ പങ്കില്ലെന്നും സംഘടനാ നേതാക്കൾ പറഞ്ഞു. കേസുകൾ ഉടനെ പിൻവലിച്ചില്ലെങ്കിൽ വൻ പ്രതിഷേധം സംഘടിപ്പിക്കുമെന്നു കോൺഗ്രസ് പാർട്ടി വ്യക്തമാക്കി.