അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്തെ മുഴുവൻപേർക്കും കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് കേന്ദ്രമന്ത്രി
- ലിവ് ഇൻ ബന്ധങ്ങൾ, വിവാഹേതര ബന്ധങ്ങൾ എന്നിവ വർധിക്കും: സ്ത്രീകളുടെ വിവാഹപ്രായം കൂട്ടുന്നതിനെതിരെ വനിതാ ലീഗ്
- വിസ നിയമങ്ങളിൽ ഇളവ്, ഇന്ത്യൻ വംശജർക്കും വിദേശികൾക്കും വിനോദസഞ്ചാരത്തിനൊഴികെ ഇന്ത്യയിലേക്ക് വരാം
- ശ്രീ പദ്മനാഭസ്വാമി ക്ഷേത്ര ഭരണസമിതിയിൽ കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായി കുമ്മനം രാജശേഖരൻ
- കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ബോണസ് പ്രഖ്യാപിച്ചു. 30 ലക്ഷത്തോളം ജീവനക്കാർക്ക് അർഹത
കൂടുതൽ ഇളവുകൾ ഇല്ല, അൺലോക്ക് 5 നവംബർ 30 വരെ നീട്ടി
രാജ്യത്ത് അൺലോക്ക് അഞ്ചാം ഘട്ടം നവംബർ 30 വരെ നീട്ടി. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവ് ഇറക്കി. കൂടുതൽ ഇളവുകൾ അനുവദിക്കാതെ നിലവിലെ നിയന്ത്രണങ്ങൾ നവംബർ 30 വരെ തുടരും. കഴിഞ്ഞ മാസമാണ് അൺലോക്ക് 5 മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്.
നേരത്തെ ഒക്‌ടോബർ 15 മുതൽ രാജ്യത്തെ സ്കൂളുകളും കോളേജുകളും തുറക്കാൻ തീരുമാനമായിരുന്നു. 50 ശതമാനം സീറ്റുകളിൽ സിനിമ തിയേറ്ററുകൾ പാർക്കുകൾ എന്നിവക്ക് പ്രവർത്തിക്കാനും അനുമതി നൽകിയിരുന്നു. എന്നാൽ സ്കൂളുകളും കോളേജുകളും തുറക്കുന്ന കാര്യത്തിൽ പല സംസ്ഥാനങ്ങളും അന്തിമതീരുമാനം എടുത്തിട്ടില്ല. കണ്ടൈൻമെന്റ് സോണിൽ അല്ലാത്ത തിയേറ്ററുകൾക്കും മൾട്ടിപ്ലക്സുകൾക്കും നിലവിൽ പ്രവർത്തനാനുമതിയുണ്ട്.