39 മരുന്നിനങ്ങൾ കൂടി വിലനിയന്ത്രണ പട്ടികയിൽ

ന്യൂഡൽഹി| VISHNU N L| Last Modified വ്യാഴം, 16 ജൂലൈ 2015 (19:29 IST)
പ്രമേഹരോഗത്തിനുള്ള മരുന്നുകളുൾപ്പെടെ 39 മരുന്നിനങ്ങൾ കൂടി കേന്ദ്രസർക്കാർ വിലനിയന്ത്രണ പട്ടികയിൽ ഉൾപ്പെടുത്തി . ദേശീയ മരുന്ന് വില നിയന്ത്രണ സമിതിയുടെ പട്ടികയിലാണ് ഈ മരുന്നുകളെ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത് .

സിപ്രോഫ്ലോക്സാസിൻ ഹൈഡ്രോക്ലോറൈഡ്, സെഫോടാക്സിം , പാരസെറ്റമോൾ, ഡോംപെരിഡോൺ , മെറ്റ്ഫോർമിൻ പ്ലസ് ഗ്ലിമെപിരിഡ് തുടങ്ങിയ മരുന്നുകൾ ഇതിലുൾപ്പെടുന്നു . നിലവിൽ അഞ്ഞൂറിലധികം മരുന്നുകളാണ് വിലനിയന്ത്രണ പട്ടികയിലുള്ളത് .കഴിഞ്ഞ മേയിൽ ആസ്ത്മ , ക്ഷയം , പ്രമേഹം എന്നിവയ്ക്കുപയോഗിക്കുന്ന മരുന്നുകളുൾപ്പെടെ മുപ്പതെണ്ണം പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :