മരുമകനും ഭാര്യയ്ക്കും മര്‍ദ്ദനം; മായാവതിയുടെ സഹോദരന്‍ പിടിയില്‍

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 9 ജൂണ്‍ 2015 (11:30 IST)
മരുമകനെയും ഭാര്യയെയും
മര്‍ദ്ദിച്ചെന്ന പരാതിയില്‍ ബിഎസ് പി. അധ്യക്ഷ മായാവതിയുടെ ഇളയ സഹോദരന്‍ അറസ്റ്റില്‍.
ഡല്‍ഹി നരേയ്‌നയില്‍ താമസിക്കുന്ന സുഭാഷ്‌കുമാറിനെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. വസ്തുതര്‍ക്കമാണ് ആക്രമണത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞദിവസം ഇന്ദര്‍പുരിയില്‍ താമസിക്കുന്ന ദമ്പതിമാരുടെ വീട്ടിലെത്തിയ ഇയാള്‍
വാതില്‍ തകര്‍ത്ത ശേഷം
ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് ആക്രമിച്ചെന്നാണ് കേസ്. ഇതേത്തുടര്‍ന്ന്
ഇവര്‍ പൊലീസിനെ വിളിച്ചെങ്കിലും സുഭാഷ്‌കുമാര്‍ പൊലീസുകാരുമായി വഴക്കിടുകയും കോണ്‍സ്റ്റബിളിനെ രണ്ടുതവണ അടിക്കുകയുംചെയ്തു. തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :