മഹാരാഷ്ട്ര|
Last Modified ബുധന്‍, 19 ഓഗസ്റ്റ് 2015 (14:54 IST)
മുംബൈയിലെ കൊളാബയില്‍ തെരുവിലൂടെ നടന്നു പോകുകയായിരുന്ന
അമേരിക്കന്‍ വനിതയെ നോക്കി പരസ്യമായി സ്വയം ഭോഗം ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗോപാല്‍ വാല്‍മികിയെന്നയാളെയാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. എഴുത്തുകാരിയും മുംബൈയിലെ താമസക്കാരിയുമായ മരിയാന ആബ്‌ഡോയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
തിങ്കളാഴ്ച രാവിലെ കൊളാബയിലൂടെ നടന്ന്
പോകുമ്പോള്‍ മരിയാനയ്ക്ക് നേരെ നിന്ന് സ്വയം ഭോഗം ചെയ്തതിന് ശേഷം ഇയാള്‍ കടന്നുകളയുകയായിരുന്നു. എന്നാല്‍ മാരിയാന ഇയാളുടെ ചിത്രം മൊബൈലില്‍ പകര്‍ത്തുകയും ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇയാളെ കണ്ടെത്താൻ സോഷ്യൽമീഡിയ വഴി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ചിത്രം പ്രചരിച്ചതോടെ പ്രദേശവാസികളാണ് ഇയാളെ പിടിച്ച് പോലീസില്‍ ഏല്‍പിച്ചത്.