കാറിനെ മറികടന്നതിന് കൗമാരക്കാരനെ വെടിവെച്ചുകൊന്ന റോക്കിക്ക് ഏറെ ഇഷ്ടം തോക്കുകള്‍; സെല്‍ഫ് ലോഡിങ്ങ് റൈഫിളുകളും എകെ 47 നുകളുമാണ് ഏറെ ഇഷ്ടം- റോക്കിയുടെ ജീവിതം അധോലോക നായകനെപ്പോലെ

സെല്‍ഫ് ലോഡിങ്ങ് റൈഫിളുകളും എകെ 47 നുകളുമാണ് റോക്കിക്ക് ഏറെ ഇഷ്ടം

കാറിനെ മറികടന്നതിന് കൗമാരക്കാരനെ വെടിവെച്ചുകൊന്നു , റോക്കി , പൊലീസ് , മനോരമ ദേവി
ബിഹാര്‍| jibin| Last Updated: ബുധന്‍, 11 മെയ് 2016 (15:47 IST)
റേഞ്ച് റോവര്‍ മറികടന്നതിന് പത്തൊമ്പതുകാരനെ വെടിവച്ച് കൊലപ്പെടുത്തിയ ബിഹാറിലെ ജെഡിയു എംഎല്‍എ മനോരമ ദേവിയുടെ മകന്‍ റോക്കി യാദവ് വിവിധ തരത്തിലുള്ള തോക്കുകള്‍ കൈവശം വച്ചിരുന്നുവെന്ന് പൊലീസ്. റോക്കിക്ക് തോക്കുകളോട് അടങ്ങാത്ത ആഗ്രഹമായിരുന്നുവെന്നാണ് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

സെല്‍ഫ് ലോഡിങ്ങ് റൈഫിളുകളും എകെ 47 നുകളുമാണ് റോക്കിക്ക് ഏറെ ഇഷ്ടം. തോക്കുകളുമായി നില്‍ക്കുന്ന ചിത്രങ്ങളടക്കം നിരവധി ചിത്രങ്ങളാണ് ഇയാള്‍ ഫേസ്‌ബുക്കില്‍ പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്. പത്ത് തോക്കുകള്‍ ഒരുമിച്ച് വെച്ചിരിക്കുന്നതിന്റെ ചിത്രങ്ങളും ഇരു കൈയ്യിലും തോക്കുമായി നില്‍ക്കുന്ന റോക്കിയുടെ ചിത്രങ്ങളും ഫേസ്‌ബുക്കില്‍ കാണാം. പുതിയത് പരീക്ഷിക്കുന്ന എന്ന പേരിലും തോക്കുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ കാണാം.

തന്റെ റേഞ്ച് റോവര്‍ മറികടന്നതിനാണ് പ്രമുഖ വ്യവസായിയുടെ മകനായ ആദിത്യ സചദേവയെ വെടിവച്ച് കൊന്നത്. ആദിത്യയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന സ്വിഫ്‌റ്റിന് നേരെ റോക്കി വെടിവക്കുകയായിരുന്നു. തന്റെ ലാന്‍ഡ് ക്രൂസിയര്‍ കാറിനെ മറികടന്ന സചദേവ് സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് ഡിസറിന്റെ ടയറിലാണ് വെടിവച്ചതെന്നും ലക്ഷ്യം തെറ്റി സചദേവിന് വെടിയേല്‍ക്കുകയായിരുന്നുവെന്നും റോക്കി പറയുന്നു. എന്നാല്‍ റോക്കി തങ്ങളെ പിന്തുടര്‍ന്ന് വെടിവയ്ക്കുകയായിരുന്നുവെന്ന് സചദേവിന്റെ സുഹൃത്തുക്കള്‍ മൊഴിനല്‍കിയിരുന്നു.

സംഭവം വിവാദമായിരിക്കെ ബിഹാറിലെ എംഎല്‍എ മനോരമ ദേവിയെ കാണാനില്ളെന്ന് റിപോര്‍ട്ട്. ഇവര്‍ക്കെതിരെ അറസ്റ്റ് വാറന്‍റ് നിലനില്‍ക്കുന്നുണ്ട്. ഇന്ന് രാവിലെ മനോരമയുടെ വീട്ടില്‍ എത്തിയപ്പോള്‍ അവരെ അവിടെ കാണാനായില്ലെന്നും
ഇതേതുടര്‍ന്ന് വീട് പൂട്ടി സീല്‍ ചെയ്തുവെന്നും ഗയ മജിസ്ട്രേറ്റ് കുമാര്‍ രവി പറഞ്ഞു. വീട് മനോരമയുടെ പേരില്‍ ആണോ എന്നത് ഉറപ്പു വരുത്തിക്കൊണ്ടിരിക്കുകയാണെന്നും അവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ നടക്കുന്നതായും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച മുതല്‍ മനോരമ ദേവി
വീട്ടില്‍ ഉണ്ടായിരുന്നില്ലെന്ന് ഇവരെ വീട്ടു ജോലികളില്‍ സഹായിച്ചിരുന്ന സ്ത്രീ പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :