മനോജ് വധം: പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് സംസ്ഥാന ഘടകം പിബിയില്‍

 മനോജ് വധം , പൊളിറ്റ് ബ്യുറോ , ന്യൂഡല്‍ഹി , സിപിഎം
ന്യൂഡല്‍ഹി| jibin| Last Modified വ്യാഴം, 11 സെപ്‌റ്റംബര്‍ 2014 (11:57 IST)
ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മനോജ് വധക്കേസുമായി പാര്‍ട്ടിക്കു ബന്ധമില്ലെന്ന് കാട്ടി സിപിഎം സംസ്ഥാന ഘടകം പൊളിറ്റ് ബ്യുറോയ്ക്കു റിപ്പോര്‍ട്ട് നല്‍കി. മനോജ് വധത്തിന്റെ നിലവിലെ ആരോപണങ്ങള്‍ പാര്‍ട്ടിക്കുമേല്‍ കെട്ടിച്ചമച്ചതാണെന്നും. ഈ വധം രാഷ്ട്രീയ കൊലപാതകമല്ലെന്നും സംസ്ഥാന ഘടകം പൊളിറ്റ് ബ്യൂറോ യോഗത്തില്‍ അറിയിച്ചു.

സിപിഎമ്മിന്റെ സമീപകാല പ്രവര്‍ത്തനവും. അടവുനയവും രൂപികരിക്കാനുള്ള നീക്കവുമാണ് പിബിയില്‍ നടക്കുന്നത്. കൊലപാതക രാഷ്ട്രീയം ദേശീയ തലത്തില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന് സിപിഎം കേന്ദ്ര നേതൃത്വം വിലയിരുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് പോളിറ്റ് ബ്യൂറോ റിപ്പോര്‍ട്ട് തേടിയത്.

അക്രമ രാഷ്ട്രീയവും കൊലപാതകവും പാര്‍ട്ടിക്ക് കളങ്കവും ജനങ്ങളുടെ ഇടയില്‍ മോശമായ ചിത്രവും നല്‍കുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. മനോജ് വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് വാര്‍ത്താക്കുറിപ്പിറക്കിയെങ്കിലും അതില്‍ സംതൃപ്തരല്ലാതിരുന്ന സിപിഎം കേന്ദ്ര നേതാക്കള്‍ ഈ വിഷയത്തില്‍ റിപ്പോര്‍ട്ട്
പിബി യോഗത്തില്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :