വ്യാജപാസ്‌പോർട്ടുമായി വൃദ്ധ വേഷത്തിൽ വീൽ ചെയറിലെത്തി വിമാനത്താവളത്തിൽ ആൾമാറാട്ടം; മുപ്പത്തിരണ്ടുകാരൻ പിടിയിൽ

കൈവശം വ്യാജ പാസ്പോര്‍ട്ടും രേഖകളുമായി ദില്ലി വിമാനത്താവളത്തിലെത്തിയ യുവാവിനെയാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ തടഞ്ഞത്.

Last Modified ചൊവ്വ, 10 സെപ്‌റ്റംബര്‍ 2019 (12:04 IST)
മുഖത്തുള്ള താടിക്കും തലയില്‍ മുടിക്കും വെളുത്ത നിറം നല്‍കി ഒറ്റ നോട്ടത്തില്‍ വയസ്സനായി വിമാനത്താവളത്തിലെത്തിയ മുപ്പത്തിരണ്ടുകാരന്‍ പിടിയിൽ‍. കൈവശം വ്യാജ പാസ്പോര്‍ട്ടും രേഖകളുമായി ദില്ലി വിമാനത്താവളത്തിലെത്തിയ യുവാവിനെയാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ തടഞ്ഞത്. ജയേഷ് പട്ടേല്‍ എന്ന് അഹമ്മദാബാദ് സ്വദേശിയാണ് പിടിയിലായത്. അമ്രിക് സിംഗ് എന്ന പേരിലുള്ള എണ്‍പത്തൊന്‍പതുകാരന്‍റെ പാസ്പോര്‍ട്ടുമായാണ് ഇയാള്‍ എത്തിയത്.

വില്‍ചെയറിലായിരുന്നു ജയേഷ് വിമാനത്താവളത്തിലെത്തിയത്. പരിശോധന നടക്കുമ്പോള്‍ മുഖത്ത് നോക്കാന്‍ മടി കാണിച്ച ഇയാളെ തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയ്ക്ക് ഇടയിലാണ് ഉദ്യോഗസ്ഥര്‍ പിടികൂടുന്നത്.മുഖത്ത് പ്രായമായ ലക്ഷണം ആയിരുന്നു എങ്കിലും ത്വക്കില്‍ പ്രായത്തിന്‍റേതായ മാറ്റങ്ങള്‍ ഒന്നും കാണാതിരുന്നതാണ് സംശയത്തിന് കാരണമായതെന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

യുഎസിലെ ന്യൂയോര്‍ക്കിലേക്കുള്ള വിമാനത്തില്‍ കയറാനായിരുന്നു ഇയാള്‍ എത്തിയത്. പിടികൂടിയതിനെ തുടര്‍ന്ന് ആള്‍മാറാട്ടത്തിന് ഇയാള്‍ക്കെതിരെ കേസ് എടുത്ത് പോലീസിന് കൈമാറി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :