കാമുകനുമായുള്ള രഹസ്യസംഗമം പിടികൂടി; ഭാര്യ ഭർത്താവിന്റെ ജനനേന്ദ്രിയം കടിച്ചുപറിച്ചു

കാമുകനുമായുള്ള രഹസ്യസംഗമം പിടികൂടി; ഭാര്യ ഭർത്താവിന്റെ ജനനേന്ദ്രിയം കടിച്ചുപറിച്ചു

ചെന്നൈ| Rijisha M.| Last Modified ശനി, 4 ഓഗസ്റ്റ് 2018 (16:20 IST)
കാമുകനുമായുള്ള രഹസ്യ സംഗമം പിടികൂടിയ ഭർത്താവിന്റെ ജനനേന്ദ്രിയം കടിച്ചുമുറിവേൽപ്പിച്ചു. തമിഴ്‌നാട്ടിലെ വെല്ലൂർ ജില്ലയിലെ തുറൈമൂലെ ഗ്രാമത്തിലാണ് സംഭവം നടന്നത്.

തിങ്കളാഴ്‌ച പുലർച്ചെ ലൈംഗികാവയവം മുറിഞ്ഞ് രക്തസ്രാവം ഉണ്ടായ നിലയിൽ 55കാരന്റെ സെന്താമരയെ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. തുടർന്ന് വെല്ലൂർ സർക്കാർ ആശുപത്രിയിലും ശേഷം ചെന്നൈ രാജീവ് ഗാന്ധി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

ഞായറാഴ്‌ച സെന്താമരയും ഭാര്യ ജയന്തിയും ഉത്സവം കാണാൻ പോയിരുന്നു. കുറച്ചുകഴിഞ്ഞപ്പോൾ മടുത്തെന്നും അൽപ്പം വിശ്രമിക്കണമെന്നും പറഞ്ഞ് ജയന്തി മറുകയുമായിരുന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും ഭാര്യയെ കാണാതായതോടെ സെന്താമര അന്വേഷണം തുടങ്ങുകയും തുടർന്ന് കാമുകനോടൊപ്പം ഭാര്യയെ കാണുകയുമായിരുന്നു.

തുടർന്ന് ഇക്കാര്യം നാട്ടുകാരെ അറിയിക്കുമെന്ന് സെന്താമര പറയുകയും വഴക്കിടുകയും ചെയ്‌തു. തുടർന്നുണ്ടായ അടിപിടിയിൽ ജയന്തി സെന്താമരയുടെ ജനനേന്ദ്രിയത്തിൽ കടിക്കുകയുമായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :