സർക്കാരിന്റെ ഉത്തരവാദിത്വം മോദി പരിഹാസ്യമാക്കി, നരകത്തിലേക്ക് പാതയൊരുക്കി; പ്രധാനമന്ത്രിയെ രൂക്ഷമായി വിമർശിച്ച് മൻമോഹൻ സിങ്

ആഞ്ഞടിച്ച് മൻമോഹൻ സിങ്; മോദിയുടെ മുട്ടിടിക്കും

ന്യൂഡൽഹി| aparna shaji| Last Updated: വെള്ളി, 9 ഡിസം‌ബര്‍ 2016 (11:15 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് നിരോധന പ്രഖ്യാപന നടപടി വൻ ദുരന്തമെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. യുദ്ധകാലത്തിന് സമാനമായിട്ടാണ് ഇപ്പോൾ രാജ്യത്തിന്റെ അവസ്ഥ. യുദ്ധകാലത്താണ് ഇതുപോലെ ജനങ്ങൾ കുടിവെള്ളത്തിനും ഭക്ഷണത്തിനുമായി ക്യു നിന്നിട്ടുള്ളാത്. എന്റെ രാജ്യത്തെ ജനങ്ങൾ ഇതുപോലെ ക്യു നിൽക്കേണ്ടി വരുമെന്ന് താൻ ഒരിക്കലും കരുതിയതല്ലെന്നും മൻമോഹൻ സിങ് പറയുന്നു. ഹിന്ദു ദിനപത്രത്തിന്റെ എഡിറ്റ് പേജിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

കള്ളപ്പണം രാജ്യത്തെ പ്രധാന പ്രശ്‌നം തന്നെയാണ്. വര്‍ഷങ്ങളായി ഇത്തരത്തില്‍ കള്ളപ്പണം സമ്പാദിക്കുന്നവര്‍ അത് സ്ഥലമായിട്ടോ, സ്വര്‍ണമായിട്ടോ, മറ്റ് രാജ്യങ്ങളിലെ നിക്ഷേപമായിട്ടോ മാറ്റുകയാണ് ചെയ്യാറുളളത്. പാവപ്പെട്ട ജനങ്ങൾ ഒഴിച്ച് ബാക്കിയുള്ളവരുടെ കൈവശം ഉള്ള പണാമായിട്ട് കള്ളപ്പണത്തിന്റെ തോത് വളരെ കുറവായിരിക്കും. നടപടിയിൽ ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നത്. 00 കോടിയിലധികം വരുന്ന ഇന്ത്യക്കാര്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസമാണ് നോട്ട് നിരോധിച്ച ഒറ്റ നടപടിയിലൂടെ നരേന്ദ്ര മോദി തകര്‍ത്തത്.
കള്ളപ്പണത്തിന് എതിരായിട്ടെന്ന പേരില്‍ പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനം അതിദാരുണമായ അവസ്ഥയാണ് സാധാരണക്കാര്‍ ഉള്‍പ്പെടെയുളളവര്‍ക്കിടയില്‍ ഉണ്ടാക്കിയത്.

ഓരോ പൗരന്റേയും ജീവിതവും അവകാശവും സംരക്ഷിക്കുക എന്നത് തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. ഈ അടിസ്ഥാന ഉത്തരവാദിത്വത്തെയാണ്പ്രധാനമന്ത്രി ഒറ്റ പ്രഖ്യാപനത്തിലൂടെ പരിഹാസ്യമാക്കിയിരിക്കുന്നത്. അത്ഭുതപ്പെടുത്തുന്നതോ ബുദ്ധിപരമായ നീക്കമോ ഒന്നും അല്ലായിരുന്നു നോട്ടുകള്‍ പിന്‍വലിച്ച നടപടി. മറ്റ് രാജ്യങ്ങളെ സംബന്ധിച്ച് നോട്ട് നിരോധനമെന്ന പ്രക്രിയ വളരെയേറെ വെല്ലുവിളിയാകുമെങ്കില്‍ ഇന്ത്യയ്ക്ക് അതിന്റെ രണ്ടിരട്ടിയാണ് ഇതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍. നിയമവിധേയമായ കൊളള, അതിഭീമമായ പരാജയം എന്നിങ്ങനെയായിരുന്നു മോഡിയുടെ പ്രഖ്യാപനത്തെക്കുറിച്ച് മന്‍മോഹന്‍സിങ്ങ് വ്യക്തമാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :