അനുബന്ധ വാര്‍ത്തകള്‍
- Mammootty: റിലീസിനു 50 ദിവസം മുന്‍പേ പോസ്റ്റര്‍; മമ്മൂക്ക ഈ സൈസ് സാധനങ്ങള്‍ എടുക്കാത്തതാണല്ലോ എന്ന് ട്രോള്‍, ഏറ്റെടുത്ത് ആരാധകരും
- മമ്മൂട്ടി കമ്പനി നിർമിച്ച ഒരു സിനിമയിൽ പോലും ഞാൻ അഭിനയിച്ചിട്ടില്ല, ഇതൊന്നും ആളുകൾ പരിഗണിക്കില്ല: രമേശ് പിഷാരടി
- മമ്മൂട്ടിയുടെ ബിനാമിയാണോ?; അദ്ദേഹം ഒരു ടൂറിസ്റ്റ് സ്പോട്ടാണെന്ന് പിഷാരടി!
- Kalamkaaval Movie: 'നോക്കാം, റിമൈൻഡ് ജോർജ്'; അന്ന് മമ്മൂക്ക പറഞ്ഞു, ഇന്ന് മമ്മൂട്ടി കമ്പനിയുടെ ചിത്രത്തിൽ - കളങ്കാവലിലെ അവസരത്തെ കുറിച്ച് ആർ.ജെ സൂരജ്
- മമ്മൂട്ടി സാർ റോക്ക് സ്റ്റാറാണ്, ചെയ്യുന്നതെല്ലാം വ്യത്യസ്തമായ വേഷങ്ങൾ; മൃണാൾ താക്കൂർ
മമ്മൂട്ടിയും ഭാര്യയും ഉപരാഷ്ട്രപതിയെ സന്ദര്‍ശിച്ചു; മഹേഷ് നാരായണന് ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി നാളെ മോഹന്‍ലാലും ഡല്‍ഹിയിലെത്തും
mammootty
മമ്മൂട്ടിയും ഭാര്യയും ഉപരാഷ്ട്രപതിയെ സന്ദര്‍ശിച്ചു. ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറും ഭാര്യ സുദേഷ് ധന്‍കറും ചേര്‍ന്ന് മമ്മൂട്ടിയെയും ഭാര്യ സുല്‍ഫത്തിനെയും സ്വീകരിച്ചു. ജോണ്‍ ബ്രിട്ടാസ് എംപിക്കൊപ്പമാണ് ഇരുവരും ഉപരാഷ്ട്രപതിയുടെ വസതിയില്‍ എത്തിയത്. ഉപരാഷ്ട്രപതിയെ മമ്മൂട്ടി ഷാള്‍ അണിയിച്ചു. ഭാര്യ സുല്‍ഫത്ത് ഉപഹാരം നല്കി. മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനുവേണ്ടിയാണ് മമ്മൂട്ടി ഡല്‍ഹിയില്‍ എത്തിയത്.
ഈ മാസം 25 വരെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഡല്‍ഹിയില്‍ നടക്കുക. വലിയ ഇടവേളയ്ക്കുശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍, നയന്‍താര, കുഞ്ചോക്കോ ബോബന്, രഞ്ജി പണിക്കര്‍, രാജീവ് മേനോന് തുടങ്ങി വലിയ താരനിര അണിനിരക്കുന്നുണ്ട്.
അതേസമയം ഷൂട്ടിങ്ങിനായി മോഹന്‍ലാല്‍ നാളെ ഡല്‍ഹിയിലെത്തും. മമ്മൂട്ടിയും മോഹന്‍ലാലും 18 വര്‍ഷങ്ങള്‍ക്കുശേഷം ഒരുമിച്ച് അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.