5 വർഷത്തിനിടെ ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയിൽ ആത്മഹത്യ ചെയ്തത് 14032 കർഷകർ; ഒരു ദിവസം എട്ടു കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നുവെന്ന് കണക്ക്

2017 ജൂണിൽ സംസ്ഥാന സര്‍ക്കാര്‍ 34000 കോടി രൂപയുടെ കാര്‍ഷിക കടാശ്വാസം പ്രഖ്യാപിച്ചതിനു ശേഷം 4500 കര്‍ഷകരാണ് ജീവനൊടുക്കിയത്.

Last Modified ശനി, 16 മാര്‍ച്ച് 2019 (11:17 IST)
മഹാരാഷ്ട്രയിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 14034 കർഷകർ. ഫട്നാവിസ് സർക്കാർ പ്രഖ്യാപിച്ച കാർഷിക കടാശ്വാസ പദ്ധതികൾക്ക് കർഷകരുടെ ദുരിതം കുറയ്ക്കാനായില്ലെന്നാണ് റിപ്പോർട്ട്. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലാണ് ഇക്കാര്യം ഉളളത്.

2017 ജൂണിൽ സംസ്ഥാന സര്‍ക്കാര്‍ 34000 കോടി രൂപയുടെ കാര്‍ഷിക കടാശ്വാസം പ്രഖ്യാപിച്ചതിനു ശേഷം 4500 കര്‍ഷകരാണ് ജീവനൊടുക്കിയത്. സംസ്ഥാനത്തെ 89 ലക്ഷം കര്‍ഷകര്‍ക്ക് കടം എഴുതിതളളല്‍ പദ്ധതി ആശ്വാസമാകുമെന്നാണ്
മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസ് നേരത്തെ വിശേഷിപ്പിച്ചത്. അര്‍ഹരായ എല്ലാ കര്‍ഷകരുടെയും ഒന്നര ലക്ഷം രൂപ വരെയുളള വായ്പ ഭൂവിസ്തൃതി പരിഗണിക്കാതെ എഴുതി തളളുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ കര്‍ഷക ആത്മഹത്യകളുടെ 32 ശതമാനവും പദ്ധതി പ്രഖ്യാപനത്തിനു ശേഷമുളളതാണ്.

2017 ജൂണ്‍ മുതല്‍ 2017 ഡിസംബര്‍ വരെയുളള കാലയളവിൽ 1755 കര്‍ഷകരാണ് ജീവനൊടുക്കിയത്. 2018ല്‍ 2761 പേര്‍ ആത്മഹത്യ ചെയ്തു. കടം എഴുതി തളളല്‍ പ്രഖ്യാപിച്ചതിന് ശേഷം 4516 പേര്‍ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയില്‍ ഒരു ദിവസം എട്ടു കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നുവെന്നാണ് കണക്ക്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :