1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Madrasa principles son arrested in Bengaluru

വിരലുകള്‍ക്കിടയില്‍ പെന്‍സില്‍ വച്ച് കറക്കിയതിന് 11 വയസ്സുകാരിയെ ക്രൂരമായി മര്‍ദ്ദിച്ചു; മദ്രസ പ്രിന്‍സിപ്പലിന്റെ മകന്‍ അറസ്റ്റില്‍

madrasa
madrasa
വിരലുകള്‍ക്കിടയില്‍ പെന്‍സില്‍ വച്ച് കറക്കിയതിന് 11 വയസ്സുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച മദ്രസ പ്രിന്‍സിപ്പാളിന്റെ മകന്‍ അറസ്റ്റില്‍. ബംഗളൂരിലാണ് സംഭവം. കൊത്തന്നൂരിലെ ജ്യാമിയ ആയിശാ സിദ്ധി മദ്രസ പ്രിന്‍സിപ്പാളിന്റെ മകന്‍ മുഹമ്മദ് ഹസനാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
 
പെന്‍സില്‍ കറക്കിയതിന് പ്രതി കുട്ടിയെ വടികൊണ്ട് ക്രൂരമായ അടിക്കുകയും വിരലുകള്‍ക്കിടയില്‍ പെന്‍സില്‍ വച്ച് തിരിക്കുകയും ചെയ്തു. മര്‍ദ്ദനത്തിന്റെ സിസിടി ദൃശ്യങ്ങള്‍ പോലീസില്‍ ലഭിച്ചിട്ടുണ്ട്. കുട്ടിയെ പ്രിന്‍സിപ്പലിന്റെ മുറിയില്‍ വിളിച്ചുവരുത്തിയായിരുന്നു മര്‍ദ്ദനത്തിനിരയാക്കിയത്.
 
കുട്ടികളെ പ്രതി പതിവായി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ നിന്ന് ലഭിച്ചിട്ടുള്ളതായും പോലീസ് പറഞ്ഞു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ലഗേജിന് ഭാരം കൂടുതലാണല്ലോയെന്ന് ഉദ്യോഗസ്ഥന്റെ ചോദ്യം ബോംബ് ആണെന്ന് യാത്രക്കാരന്റെ മറുപടി; നെടുമ്പാശേരിയില്‍ യാത്രക്കാരനെ അറസ്റ്റ് ചെയ്തു