ഭോപ്പാല്‍|
jibin|
Last Modified തിങ്കള്‍, 4 ഡിസംബര്‍ 2017 (18:18 IST)
കൊച്ചു കുട്ടികള്‍ക്കു നേരെ രാജ്യത്ത് ലൈംഗിക അതിക്രമം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ശക്തമായ നിയമനിര്‍മാണവുമായി മധ്യപ്രദേശ്. 12 വയസിന് താഴെയുള്ള കുട്ടികളെ ബലാത്സംഗത്തിന് ഇരയാക്കുന്നവര്‍ക്ക്
വധശിക്ഷ നല്‍കാന്‍ വ്യവ്യസ്ഥ ചെയ്യുന്ന ബില്‍ മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൌഹാന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഐക്യകണ്‌ഠേന പാസാക്കി.
ബലാത്സംഗക്കേസില്‍ കുറ്റം തെളിഞ്ഞാല്‍ വധശിക്ഷ ഉറപ്പാക്കുന്ന തരത്തിലുള്ള ബില്ലാണ് നിയമസഭ പാസാക്കിയത്. കഴിഞ്ഞ ആഴ്‌ചയാണ് വിഷയത്തില്‍ നിയമനിര്‍മാണം നടത്താന്‍ മുഖ്യമന്ത്രിയും മന്ത്രിസഭയും തീരുമാനിച്ചതും അതിനുള്ള നീക്കം വേഗത്തിലാക്കിയതും.
കൊച്ചു കുട്ടികളെ മാനഭംഗപ്പെടുത്തുന്നവര്‍ മനുഷ്യരല്ലെന്ന് ശിവ്രാജ് സിംഗ് ചൌഹാന്‍ വ്യക്തമാക്കി. ഇങ്ങനെയുള്ളവരെ
ചെകുത്താന്റെ ഗണത്തില്‍ മാത്രമെ ഉള്‍പ്പെടുത്താന്‍ സാധിക്കൂ. അതിനാല്‍ ഇത്തരം കേസുകളില്‍ പെടുന്നവര്‍ക്ക് ജീവിക്കാന്‍ അര്‍ഹതയില്ല. ജാമ്യമില്ല വകുപ്പ് പ്രകാരമാകും ഇവര്‍ക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്യുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.