രേണുക വേണു|
Last Modified വ്യാഴം, 1 ജൂണ്‍ 2023 (15:46 IST)
വാണിജ്യ ആവശ്യത്തിനു ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. സിലിണ്ടറിന് 83 രൂപയാണ് കുറച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 1773 രൂപയായി. കൊല്‍ക്കത്തയില്‍ 1875.50 രൂപയാണ് 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില.
അതേസമയം ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. ഗാര്‍ഹിക സിലിണ്ടറിനാണ് 83 രൂപ കുറച്ചതെന്ന് ചില സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ പ്രചരണം നടത്തുന്നുണ്ട്. എന്നാല്‍ അത് വ്യാജമാണ്. കഴിഞ്ഞ മാസം ഗാര്‍ഹിക സിലിണ്ടറിന് വില കുറച്ചിരുന്നു. എന്നാല്‍ ഈ മാസം വിലയില്‍ മാറ്റമില്ല.