Last Modified വ്യാഴം, 30 ഏപ്രില്‍ 2015 (14:30 IST)
വിവാഹദിവസം കാമുകിയെ തട്ടിക്കൊണ്ടു പോകാന്‍ സ്ത്രീവേഷം കെട്ടിയെത്തിയ
കാമുകന്‍ പിടിയിലായി. ബറേലിയാണ് സംഭവം നടത്തത്.
ഒളിച്ചോടാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെയാണ് സന്തോഷ് കുമാര്‍ എന്ന 19 കാരന്‍ ഈ കടുംകൈ ചെയ്തത്.
പെണ്‍കുട്ടിയുടെ ബന്ധുക്കളായ ഏതാനും സ്ത്രീകളാണ് മായാമോഹിനിയായെത്തിയ കാമുകന്റെ കള്ളി വെളിച്ചത്താക്കിയത്. തുടര്‍ന്ന് കാമുകാനെ കൈയ്യോടെ പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു.
സന്തോഷ് കുമാറും 18-കാരിയായ പെണ്‍കുട്ടിയും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ ബന്ധം എതിര്‍ത്തതോടെ ഇരുവരും ഒളിച്ചോടുകയായിരുന്നു. എന്നാല്‍ വഴിയില്‍ വച്ച് ഇരുവരും പിടിക്കപ്പെട്ടു. ഇതിന് ശേഷമാണ് വീട്ടുകാര്‍ പെണ്‍കുട്ടിക്ക് മറ്റൊരു വിവാഹം ഉറപ്പിക്കുകയായിരുന്നു. സന്തോഷ് കുമാര്‍ പിടിയിലായതോടെ പെണ്‍കുട്ടി വിവാഹത്തിന് സമ്മതിച്ചു. സന്തോഷ്കുമാരിന് ഒരു രാത്രി മുഴുവന്‍ പൊലീസ് സ്റ്റേഷനിന്‍ സ്ത്രീവേഷത്തില്‍ കഴിയേണ്ടി വന്നതായാണ് റിപ്പോര്‍ട്ടുകള്‍.