നാല് മാസ ലോക്ക് ഡൌണിലൂടെ 37,000- 78,000 മരണങ്ങൾ തടഞ്ഞതായി കേന്ദ്ര ആരോഗ്യമന്ത്രി

അഭിറാം മനോഹർ| Last Updated: തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2020 (16:03 IST)
നാല് മാസത്തെ ലോക്ക്ഡൗണിലൂടെ രാജ്യത്ത് 14 ലക്ഷം മുതൽ 29 ലക്ഷം വരെ കൊവിഡ് കേസുകളും 37,000 മുതൽ 78,000 വരെ കൊവിഡ് മരണങ്ങളും ഒഴിവാക്കാൻ സാധിച്ചതായി ആരോഗ്യമന്ത്രി ഡോ: ഹർഷവർധൻ. ലോക്‌സഭയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

നാല് മാസ ലോക്ക്ഡൗണിലൂടെ ആരോഗ്യരംഗത്ത് അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതും മനുഷ്യവിഭവശേഷി കൂട്ടുന്നതിനും പി.പി.ഇ. കിറ്റ്, എൻ-95 മാസ്ക്, വെന്റിലേറ്ററുകൾ തുടങ്ങിയവ കൂടുതൽ ഉത്‌പാദിപ്പിക്കാനും സാധിച്ചു. മാർചിൽ ഉണ്ടായതിനേക്കാൾ ഐസൊലേഷൻ ബെഡുകളും ഐസിയു ബെഡ്ഡുകളും വർധിപ്പിക്കാൻ കഴിഞ്ഞു. പിപിഇ കിറ്റുകൾ ഇല്ലാതിരുന്ന ഇന്ത്യയിൽനിന്ന് ഇവ കയറ്റുമതി ചെയ്യാവുന്ന ഘട്ടത്തിലാണ് മന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :