ഒഡീഷയിൽ ഇടിമിന്നലേറ്റ് 35 മരണം; 36 പേര്‍ക്ക് പരുക്കെന്ന് റിപ്പോര്‍ട്ട്, മരണസംഖ്യ ഉയര്‍ന്നേക്കും - മിന്നലേറ്റത് വയലില്‍ ജോലി ചെയ്യുന്നവര്‍ക്ക്

ദിവസങ്ങളായി ജില്ലകളില്‍ കനത്ത മഴയായിരുന്നു

 lightning accident , death , hospital , police , village , ഇടിമിന്നലില്‍ മരണം , മിന്നല്‍ , മരണം , ആശുഅപത്രി, അപകടം
ഭുവനേശ്വർ| jibin| Last Modified ശനി, 30 ജൂലൈ 2016 (20:40 IST)
ഒഡിഷയില്‍ വിവിധ ഭാഗങ്ങളിലുണ്ടായ ഇടിമിന്നലില്‍ മുപ്പത് പേര്‍ മരിച്ചു. 36 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
പരുക്കേറ്റവരില്‍ ഭൂരിഭാഗം പേരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനിടയുണ്ട്. ഉച്ചയോടെ ഖുർദ, ബലസോർ, ബഹഡാർക്ക്, കിയോഞ്ചർ, മയൂർബഹൻജ്, നവയഗ്രഹ്, കേന്ദ്രപര, ജാജ്പൂർ തുടങ്ങിയ ജില്ലകളിലാണ് അപകടമുണ്ടായത്.

ദിവസങ്ങളായി ജില്ലകളില്‍ കനത്ത മഴയായിരുന്നു. തുടര്‍ന്ന് ഇന്ന് ഉച്ചയോടെ ശക്തമായ ഇടിയും മഴയും ഉണ്ടായി. തുടര്‍ന്നാണ്
വയലില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇടിമിന്നലേറ്റത്. ഇവിടങ്ങളിൽ നിരവധി മരങ്ങൾ കത്തിപ്പോവുകയും വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

വയലില്‍ പണി ചെയ്യുന്നവര്‍ക്കു പുറമെ സമീപത്തെ പറമ്പുകളില്‍ ജോലി ചെയ്‌തിരുന്നവര്‍ക്കും മിന്നലേറ്റു. അതിനിടെ
ഒഡീഷയുടെ തീരമേഖലയിൽ ശക്തമായ മഴയാണ്. ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :