1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. LDF Convenor EP Jayarajan with Prakash Javadekar

ഇപിയോട് മാത്രമല്ല, കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തിയിരുന്നതായി പ്രകാശ് ജാവദേക്കര്‍

LDF Convenor
ഇപിയോട് മാത്രമല്ല, കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തിയിരുന്നതായി ബിജെപി അഖിലേന്ത്യ നേതാവ് പ്രകാശ് ജാവദേക്കര്‍. ഇപി ജയരാജനുമായി ചര്‍ച്ച നടന്നിട്ടുണ്ടെന്ന വിവാദങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് മാത്രമല്ല സിപിഎം, സിപിഐ നേതാക്കളുമായും കൂടിക്കാഴ്ച്ച നടത്തിയിരുന്നുവെന്നും ഇ പി ജയരാജനുമായുളള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികരണത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
 
ദല്ലാള്‍ നന്ദകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ഇപിയെ പിണറായി വിജയന്‍ കുറ്റപ്പെടുത്തിയിരുന്നു. ഇപി ജയരാജന്‍ കൂട്ടുകെട്ടില്‍ പൊതുവേ ജാഗ്രതക്കുറവ് കാണിക്കുന്നയാളാണെന്നായിരുന്നു പിണറായി പറഞ്ഞത്.
അടുത്ത ലേഖനം
മണിപ്പൂരില്‍ സുരക്ഷാ സേന ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം: രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു