ഡിസ്കൗണ്ടോടെ സീസൺ ടിക്കറ്റ്, 'ബസ് ഓൺ ഡിമാൻഡ്' പദ്ധതിയുമായി കെഎസ്ആർടി‌സി

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 24 ജൂണ്‍ 2020 (09:08 IST)
തിരുവനന്തപുരം: ദിവസേന നഗരങ്ങളീലെ ഓഫീസുകളിലേയ്ക്ക് യത്ര ചെയ്യൂന്നവരെ ലക്ഷ്യംവച്ച് 'ബസ് ഓൺ ഡിമാൻഡ്' പദ്ധതിയുമായി കെഎസ്ആർടിസി. ആളുകളെ ഓഫിസിൽ എത്തിയ്ക്കുന്നതിനായി പ്രത്യേക സർവീസുകൾ ആരംഭിയ്കുന്ന പദ്ധതിയാണ് ബസ് ഓൺ ഡിമാൻഡ്. പദ്ധതിയുടെ പരീക്ഷണാടിസ്ഥന്നത്തിലുള്ള സർവീസ് ഉടൻ ആരംഭിയ്ക്കും.

നെയ്യാറ്റിന്‍കര, നെടുമങ്ങാട് എന്നിവിടങ്ങളില്‍ നിന്ന് തിരുവനന്തപുരം നഗരത്തിനുള്ളിലെ സെക്രട്ടേറിയേറ്റ്, പബ്ലിക് ഓഫീസ്, ജലഭവന്‍, ഏജീസ് ആഫീസ്, പിഎസ്‌സി ഓഫീസ്, വികാസ് ഭവന്‍, നിയമസഭാ മന്ദിരം, മെഡിക്കല്‍ കോളേജ്, ശ്രീചിത്ര, എസ്എടി
ആശുപത്രി, ആര്‍സിസി എന്നിവിടങ്ങളിലെ ജീവനക്കരെ ലക്ഷ്യംവച്ചാണ് പദ്ധതി ആരംഭിയ്ക്കുന്നത്.

സ്ഥാപനങ്ങളിൽ മാത്രമായിരിയ്ക്കും ബസ് നിർത്തുക. ഈ സർവീസിൽ യാത്രക്കാർക്ക് സീറ്റുകൾ ഉറപ്പായിരിയ്ക്കും, 5,10,15,20,25 ദിവസങ്ങൾക്ക് പണം മുൻകൂറായി അടച്ച് സീസൺ ടിക്കറ്റുകൾ സ്വന്തമാക്കാനും സാധിയ്ക്കും. നെയ്യാറ്റിൻകരയിൽനിന്നും നെടുമങ്ങാട് നിന്നും അരംഭിക്കുന്ന സർവീസുകൾക്ക് 100 രൂപയാണ് ഒരു ദീവസം ഈടക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :