മുംബൈ|
jibin|
Last Updated:
വ്യാഴം, 19 ഒക്‌ടോബര്‍ 2017 (15:11 IST)
സമൂഹമാധ്യമങ്ങളിലൂടെ സൂപ്പര്‍ താരങ്ങളെ പരിഹസിക്കുന്ന കമന്റുകള്‍ പോസ്‌റ്റ് ചെയ്‌ത് വിവാദനായകനായി തീര്‍ന്ന ബോളിവുഡ് താരം കമാല്‍ ആര്‍ ഖാന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു.
ബോളിവുഡിലെ സൂപ്പര്‍താരമായ ആമീര്‍ ഖാനെതിരെ ട്വിറ്ററിലൂടെ മോശം പരാമര്‍ശങ്ങള്‍ നടത്തിയതിന് പിന്നാലെയാണ് കെആര്‍കെയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്‌തത്. മറ്റൊരു അക്കൗണ്ടിലൂടെയാണ് തന്റെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതായി കെആര്‍കെ വ്യക്തമാക്കിയത്.
ആമീര്‍ ഖാനെയും അദ്ദേഹത്തിന്റെ പുതിയ ചിത്രം സീക്രട്ട് സൂപ്പര്‍ സ്റ്റാറിനെയും പരിഹസിക്കുന്നതായിരുന്നു കെആര്‍കെയുടെ ട്വീറ്റുകള്‍. ചിത്രത്തിനെതിരെ മോശമായ പരാമര്‍ശമാണ് അദ്ദേഹം നടത്തിയത്.
സിനിമയെക്കുറിച്ചുള്ള തന്റെ നിരൂപണം ഭയന്നാണ് അക്കൗണ്ട് സസ്‌പെന്‍ഡ് പൂട്ടിച്ചത്. ഇതുകൊണ്ടൊന്നും തന്റെ നിലപാടിന് മാറ്റം ഉണ്ടാകില്ലെന്നും കെആര്‍കെ പറഞ്ഞു. നേരത്തെ, മോഹന്‍ലാലിനെയും മമ്മൂട്ടിയേയും പരിഹസിച്ച് രംഗത്ത് എത്തിയ താരമാണ് കെആര്‍കെ.