കൊല്‍ക്കൊത്തയില്‍ നിര്‍മ്മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്നു വീണ് 14 മരണം; അവശിഷ്‌ടങ്ങളില്‍ നിരവധിയാളുകള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്

കൊല്‍ക്കൊത്തയില്‍ നിര്‍മ്മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്നു വീണ് 14 മരണം; അവശിഷ്‌ടങ്ങളില്‍ നിരവധിയാളുകള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്

കൊല്‍ക്കൊത്ത| JOYS JOY| Last Updated: വ്യാഴം, 31 മാര്‍ച്ച് 2016 (16:34 IST)
കൊല്‍ക്കൊത്തയില്‍ നിര്‍മ്മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്നു വീണ് 14 തൊഴിലാളികള്‍ മരിച്ചു. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. അതേസമയം, മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നൂറ്റമ്പതോളം തൊഴിലാളികള്‍ അപകടം നടക്കുമ്പോള്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. അവശിഷ്‌ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം, രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ പരുക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.

മൂന്നുവര്‍ഷം മുമ്പ് നിര്‍മ്മാണം പൂര്‍ത്തിയാകേണ്ട മേല്‍പ്പാലമാണ് തകര്‍ന്നു വീണത്. ഈ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം ആറുതവണയായി മുടങ്ങിയതാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :