ജവാന്‍മാര്‍ മരിക്കുമ്പോള്‍ ആഘോഷിക്കുന്ന ഇടതുപക്ഷത്തെയാണ് വിമര്‍ശിക്കേണ്ടത്: കേന്ദ്രമന്ത്രി

ഇടതുപക്ഷം യുവാക്കളെ വഴിതെറ്റിക്കുന്നുവോ?

ന്യൂഡല്‍ഹി| Aiswarya| Last Updated: ചൊവ്വ, 28 ഫെബ്രുവരി 2017 (16:08 IST)
ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ എബിവിപി വിദ്യാർഥി സംഘടനയ്ക്കെതിരെ പ്രതിഷേധിച്ച സമരത്തില്‍ ഇടതുപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജു രംഗത്ത്. സമരത്തില്‍ എബിവിപിയ്‌ക്കെതിരെ പ്രതിഷേധം ഉയര്‍ത്തിയ
ഗുര്‍മെഹര്‍ കൗറിനെയല്ല, രാജ്യത്തെ സംരക്ഷിക്കുന്ന
ജവാന്‍മാര്‍ മരിക്കുമ്പോള്‍ ആഘോഷിക്കുന്ന ഇടതുപക്ഷത്തെയാണ്
വിമര്‍ശിക്കേണ്ടതെന്ന് മന്ത്രി പ്രതികരിച്ചു.

യുവാക്കളെ സംരക്ഷിക്കുയല്ല
ഇടത്പക്ഷം ചെയ്യുന്നത് പകരം യുവാക്കളെ വഴിതെറ്റിക്കുകയാണ്. ഇത് ശരിയല്ലെന്നും കിരണ്‍ റിജിജു കൂട്ടി ചേര്‍ത്തു.ഡൽഹിയില്‍ എബിവിപിയുടെ വിദ്യാർഥി സംഘടനയ്ക്കെതിരെ പ്രതിഷേധിച്ച ഡൽഹി സർവകലാശാല വിദ്യാർഥിനി ഗുർമേഹർ കൗറിനെ വഴിതെറ്റിച്ചതാരെന്ന് അദ്ദേഹം ചോദ്യം ഉയര്‍ത്തിയിരുന്നു.

തന്നെ ബലാത്സംഗം ചെയ്യുമെന്ന് എബിവിപി ഭീഷണിപ്പെടുത്തിയാതായി ഗുര്‍മെഹര്‍ പരാതിപ്പെട്ടിരുന്നു.ഇത് കൊണ്ട് തന്നെ
എബിവിപിയ്ക്കെതിരായ
തന്റെ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും ഗുര്‍മെഹര്‍ വ്യക്തമാക്കിയിട്ടുണ്ട്. എബിവിപിക്കെതിരെ ഡല്‍ഹി നോര്‍ത്ത് ക്യാമ്പസില്‍ ജെഎന്‍യു-ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ ഇന്ന് പ്രതിഷേധപ്രകടനം നടത്തുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :