ഒരു മാസത്തിനകം പുതുച്ചേരി ശുചീകരിച്ചിക്കണം; ഇല്ലെങ്കില്‍ താന്‍ സ്ഥാനമൊഴിയും: കിരൺ ബേദി

ഒരു മാസത്തിനുള്ളില്‍ പുതുച്ചേരിയിലെ പൊതുസ്ഥലങ്ങൾ വൃത്തിയാക്കണമെന്ന് ലഫ്. ഗവർണർ കിരൺ ബേദി.

puthuchery, kiran bedi, delhi, cleaning പുതുച്ചേരി, കിരൺ ബേദി, ഡൽഹി, ശുചീകരണം
പുതുച്ചേരി| സജിത്ത്| Last Modified തിങ്കള്‍, 22 ഓഗസ്റ്റ് 2016 (07:51 IST)
ഒരു മാസത്തിനുള്ളില്‍ പുതുച്ചേരിയിലെ പൊതുസ്ഥലങ്ങൾ വൃത്തിയാക്കണമെന്ന് ലഫ്. ഗവർണർ കിരൺ ബേദി. അതിനു കഴിഞ്ഞില്ലെങ്കില്‍ താൻ സ്ഥാനമൊഴിഞ്ഞു ഡൽഹിയിലേക്കു തിരിച്ചു പോകുമെന്ന മുന്നറിയിപ്പും ബേദി നല്‍കി.

ജിപ്മെറിൽ നടന്ന ഒരു ചടങ്ങിലാണു കിരൺബേദി പൊതുസ്ഥലങ്ങൾ വൃത്തിയാക്കുന്നതിനു ജനങ്ങളുടെ സഹകരണം തേടിയത്. സെപ്റ്റംബർ അവസാനത്തോടെ ശുചീകരണം പൂർത്തിയാക്കണമെന്നും അവര്‍ പറഞ്ഞു. ഈ വെല്ലുവിളി ഏറ്റെടുക്കാമോ എന്ന ബേദിയുടെ ചോദ്യത്തിനു തയാറാണെന്നായിരുന്നു സദസ്സ് നല്‍കിയ മറുപടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :