ന്യൂഡല്‍ഹി|
vishnu|
Last Modified തിങ്കള്‍, 2 ഫെബ്രുവരി 2015 (11:49 IST)
ഡല്‍ഹി ബിജെപിയില്‍ വിമത ശബ്ദം. കിരണ്‍ ബേദിയുടെ പ്രചാരണ ചുമതലയുണ്ടായിരുന്ന നരേന്ദ്ര ടണ്ഠന്‍ രാജിവെച്ചു. ലാത്തിചാര്‍ജ് ചെയ്തവര്‍ക്ക് തങ്ങളെ നയിക്കാനുള്ള അധികാരമില്ലെന്നാരോപിച്ചാണ് രാജി. കിരണ്‍ ബേദിയുടെ ആജ്ഞകള്‍ അസഹനീയമെന്നും ടണ്ഠന്‍ പറഞ്ഞു. കേന്ദ്ര നേതൃത്വത്തോടു പലതവണ പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല എന്നും ടണ്ഠന്‍ അറിയിച്ചു.
ടണ്ഠന്റെ രാജിയോടെ ബിജെപി നേതൃത്വം പ്രതിരോധത്തിലായി. പാര്‍ട്ടിയില്‍ കിര്‍ണ്‍ ബേദിയോടുള്ള എതിര്‍പ്പ് മറനീക്കി പുറത്തുവന്നത് തിരിച്ചടിയുണ്ടാക്കുമെന്നാണ് ബിജെപി കേന്ദ്ര നേതൃത് ഇപ്പോള്‍ ഭയക്കുന്നത്. കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനെതിരെ ബിജെപി സംസ്ഥാന നേതൃത്വത്തിന് അമര്‍ഷമുണ്ടായിരുന്നു. സംസ്ഥാന നേതാക്കളെ ആരേയും പരിഗണിക്കാതെ കിരണ്‍ ബേദിയെ കൊണ്ടുവന്നതിലുള്ള പരസ്യ പ്രതികരണമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
പാര്‍ട്ടിയും കിര്‍ണ്‍ ബേദിയും തമ്മില്‍ ഏകോപനമില്ലാത്തതും കേന്ദ്ര നേതൃത്വത്തെ കുഴക്കുന്നുണ്ട്. ഡല്‍ഹി തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള ദര്‍ശന രേഖ ബിജെപി ഇന്നു പുറത്തിറക്കാനിരിക്കെ, പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദി കിരണ്‍സ് ബ്ളൂപ്രിന്റ് എന്ന പേരില്‍ ഡല്‍ഹിക്കു വേണ്ടിയുള്ള പത്തിന അജന്‍ഡ ട്വീറ്റ് ചെയ്തത് ഏകോപനമില്ലായ്മയുടെ സൂചനയാണ്. സ്ഥാനാര്‍ഥി പറയുന്നതും, പാര്‍ട്ടി പറയുന്നതും ത്മ്മില്‍ വ്യത്യാസമുണ്ടാകുന്നത് തിരിച്ചടികള്‍ക്ക് കാരനമാകുമെന്നാണ് വിലയിരുത്തല്‍. ഈ മാസം ഏഴിന് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ്. 10ന് വോട്ടെണ്ണും.