ട്വിറ്ററിൽ സൈബർ ആക്രമണം :ഖുഷ്ബു ട്വിറ്റർ അക്കൗണ്ട് ഒഴിവാക്കി

സഫർ ഹാഷ്മി| Last Updated: ചൊവ്വ, 12 നവം‌ബര്‍ 2019 (16:35 IST)
പ്രമുഖ അഭിനേത്രിയും കോൺഗ്രസ് പാർട്ടി പ്രവർത്തകയുമായ ഖുഷ്ബുസുന്ദർ തന്റെ അക്കൗണ്ട് ഡിലീറ്റ് ചെയ്തു. ട്വിറ്ററിൽ തനിക്കെതിരായി നിരന്തരം ലിംഗപരമായും,മതത്തെ മുൻനിർത്തിയും സൈബർ ആക്രമണം നടക്കുന്നതിനാലാണ് തീരുമാനമെന്ന് സംഭവത്തെ കുറിച്ച് ഖുഷ്ബു പ്രതികരിച്ചു.

ട്വിറ്ററിൽ പത്ത് ലക്ഷത്തിന് മുകളിൽ ഫോളോവെർസ് ഉള്ള താരം ട്വിറ്ററിൽ ആക്ഷേപിക്കപെടുന്നത് ഇത് ആദ്യമായല്ല. ട്വിറ്ററിലെ എന്റെ സാന്നിധ്യം എന്നെ തന്നെ ദോഷകരമായാണ് ബാധിക്കുന്നത്. ഒരുപാട് പരിഹാസങ്ങളും അധിക്ഷേപങ്ങളുമാണ് അവിടെയുള്ളത്. സാധരണയായി തമാശകൾ ആസ്വദിക്കുന്ന വ്യക്തിയാണ് ഞാൻ എന്നാൽ ട്വിറ്റർ എന്നെ മറ്റൊരാളായി മാറ്റുകയാണ്. അതുകൊണ്ട് തന്നെ ഇതിൽ നിന്നെല്ലാം വിട്ട് നിൽക്കുകയും അല്പം സമാധാനം വേണമെന്നും ഞാൻ ആഗ്രഹിക്കുന്നു ട്വിറ്ററിൽ നിന്നും പുറത്തുപോയതിനെ പറ്റി ഖുഷ്ബു പറഞ്ഞു.

എന്നാൽ ഈ തീരുമാനം
പ്രവർത്തകരുമായുള്ള ആശയവിനിമയത്തെ
ബാധിക്കുകയില്ലെന്നും ഖുഷ്ബു വ്യക്തമാക്കി. എനിക്ക് പ്രവർത്തകരുമായി സംസാരിക്കണമെണ്ടെങ്കിൽ പ്രസ്സ് മീറ്റുകൾ ഉണ്ട്. നമ്മൾ എല്ലായിപ്പോഴും സോഷ്യൽ മീഡിയകളിൽ ഭാഗം ആവണമെന്നില്ലെന്ന് പറഞ്ഞ ഖുഷ്ബു പക്ഷേ സോഷ്യൽ മീഡിയകളിൽ സ്ത്രീകൾക്ക് നേരെയുള്ള അധിക്ഷേപങ്ങളെ
നിയന്ത്രിക്കുന്നതിനായി നടപടികൾ ആവശ്യമാണെന്നും വ്യക്തമാക്കി.

2008ലാണ് ഖുഷ്ബു തന്റെ ട്വിറ്റർ അക്കൗണ്ട് ഖുഷ്ബു സുന്ദർ എന്ന പേരിലേക്ക് മാറ്റുന്നതോട് കൂടിയാണ്


ഖുഷ്ബുവിന്റെ മുസ്ലിം പശ്ചാത്തലത്തെ പരാമർശിച്ചു കൊണ്ടുള്ള ട്രോളുകൾ ട്വിറ്ററിൽ വർധിച്ചത്. ഭരണകക്ഷിയായ ബി ജെ പി പ്രവർത്തകരാണ് നിലവിൽ കോൺഗ്രസ് പ്രതിനിധിയായ ഖുഷ്ബുവിന് നേരെ സൈബർ ആക്രമണം നടത്തുന്നവരിൽ പ്രധാനമായുള്ളത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :