കെജി ബാലകൃഷ്‌ണനെതിരെ വീണ്ടും മാര്‍ക്കണ്ഡേയ കട്ജു

ന്യൂഡല്‍ഹി| VISHNU.NL| Last Modified തിങ്കള്‍, 28 ജൂലൈ 2014 (13:59 IST)
സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്‌ണനെതിരെ മുന്‍ ജസ്‌റ്റിസ്‌ മാര്‍ക്കണ്ഡേയ കട്‌ജു ആരോപണങ്ങളുമായി വീണ്ടും രംഗത്ത്.

അഴിമതി ആരോപണ വിധേയനായ മദ്രാസ്‌ ഹെക്കോടതി ചീഫ്‌ ജസ്‌റ്റിസ്‌ ടി ഡി ദിനകരന്‌ സുപ്രീം കോടതിയിലേക്ക്‌ സ്‌ഥാനക്കയറ്റം നല്‍കാന്‍ കെജി ബാലകൃഷ്ണന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് കട്ജു വെളിപ്പെടുത്തിയിരിക്കുന്നത്.

ദിനകരന്‌ സ്‌ഥാനക്കയറ്റം നല്‍കരുതെന്നും അദ്ദേഹം ആരോപണവിധേയനായ വ്യക്‌തിയാണെന്ന്‌ ജസ്‌റ്റിസ്‌ കപാഡിയ അടങ്ങിയ കൊളീജിയത്തോട്‌ താന്‍ വെളിപ്പെടുത്തിയിരുന്നുവെന്ന്‌ കട്‌ജു വ്യക്‌തമാക്കി. എന്നാല്‍ ദിവസങ്ങള്‍ക്കകം ദിനരന്‌ സുപ്രീം കോടതിയിലേക്ക്‌ സ്‌ഥാനക്കയറ്റം നല്‍കിയതായി കട്‌ജു പറഞ്ഞു.

ദിനകരന്റെ കാര്യത്തില്‍ അന്ന്‌ ചീഫ്‌ ജസ്‌റ്റിസായിരുന്ന പ്രത്യേക താല്‍പ്പര്യമുണ്ടായിരുന്നതിനാലാണ്‌ അദ്ദേഹത്തിന്‌ സ്‌ഥാനക്കയറ്റം നല്‍കിയതെന്ന്‌ പിന്നീട്‌ ജസ്‌റ്റിസ്‌ കപാഡിയ തന്നോട്‌ വെളിപ്പെടുത്തിയായും കട്‌ജു പറഞ്ഞു. തന്റെ ബ്ലോഗിലൂടെയാണ്‌ കട്‌ജു കെജി ബാലകൃഷ്‌ണനെതിരെ ആരോപണം ഉന്നയിച്ചത്‌. ജഡ്‌ജ് നിയമനവുമായി ബന്ധപ്പെട്ട്‌ നേരത്തെയും കട്‌ജുവിന്റെ വെളിപ്പെടുത്തലുകള്‍ വിവാദമായിരുന്നു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :