കശ്മീരില്‍ നുഴഞ്ഞു കയറാൻ ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗർ| VISHNU N L| Last Updated: ശനി, 6 ജൂണ്‍ 2015 (10:25 IST)
ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം വധിച്ചു. അഞ്ചോളം വരുന്ന ഭീകരരുടെ സംഘമാണ് നുഴഞ്ഞു കയറാൻ ശ്രമിച്ചത് എന്നാണ് റിപ്പോർട്ട്.

ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിലും ജമ്മു കശ്മീരിൽ ഭീകരർ നുഴഞ്ഞു കയറാൻ ശ്രമിച്ചിരുന്നു. കുപ്‍വാരയിൽ 16 മണിക്കൂർ നീണ്ടു നിന്ന ഏറ്റുമുട്ടലിൽ അഞ്ച് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇവരിൽ നിന്നും നാല് എകെ 47 തോക്കുകളും കണ്ടെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :