അതിർത്തിയിലെ സൈനിക ക്യാമ്പി‌നുനേരെ ഭീകരാക്രമണം; മൂന്ന് സൈനികർക്ക് വീരമൃത്യു

കശ്മീർ വീണ്ടും പ്രക്ഷോഭിതമാകുന്നു

കശ്മീർ| aparna shaji| Last Modified വ്യാഴം, 27 ഏപ്രില്‍ 2017 (09:07 IST)
ജമ്മു വീണ്ടും ആക്രമണ ഭീകരതയിൽ. ഇന്ത്യാ - പാക് അതിര്‍ത്തിക്കടുത്ത് സൈനിക ക്യാമ്പിൽ ഭീകരാക്രമണം. ഏറ്റുമുട്ടലിനൊടുവില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഒരു ക്യാപ്റ്റന്‍ ഉള്‍പ്പെടെയുള്ള മൂന്നു സൈനികര്‍ സംഭവത്തില്‍ വീരമൃത്യു വരിച്ചുവെന്ന് റിപ്പോർട്ടുകൾ.

ഇന്ന് പുലർച്ചെ നാലു മണിയോടെ ആയിരുന്നു ക്യാമ്പിൽ ചാവേറാക്രമണം നടന്നത്. ഏറ്റുമുട്ടല്‍ തുടരുകയാണ്. കശ്മീരിൽ കനത്ത മൂടൽമഞ്ഞാണ്. ഇതിന്റെ മറപറ്റിയാണ് ഭീകരർ സൈനിക ക്യാമ്പിനു നേരെ ആക്രമണം നടത്തിയത്. ഇതിനാൽ സൈന്യത്തിന് ആദ്യം ഭീകരരെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല എന്നും റിപ്പോർട്ടുകൾ ഉണ്ട്.

സൈന്യത്തിനൊപ്പം കശ്മീർ പൊലീസും ഭീകരർക്കായി വല വിരിച്ചു കഴിഞ്ഞു. കൂടുതൽ ഭീകരർ സംഭവ സ്ഥലത്ത് ഒളിച്ചിരിപ്പുണ്ടെന്നാണ് വിവരം. എന്നാൽ, ഇതേക്കുറിച്ച് ഔദ്യോഗികമായ റിപ്പോർട്ടുകൾ ഒന്നും തന്നെ സൈന്യം പുറത്തുവിട്ടിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :