കശ്മീര്‍|
jibin|
Last Modified വെള്ളി, 12 സെപ്‌റ്റംബര്‍ 2014 (10:39 IST)
പ്രളയം വിഴുങ്ങിയ കാശ്മീരില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കി. മലയാളികളടക്കം പലരും പലയിടങ്ങളിലായി ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. അതേസമയം 234 മലയാളികള്‍ തിരികെയെത്തി.
സൈന്യവും രക്ഷാപ്രവര്‍ത്തകരും ഇപ്പോഴും ദൌത്യം തുടരുകയാണ്. ആഭ്യന്തര മന്ത്രി
രമേശ് ചെന്നിത്തല മലയാളികളടക്കമുള്ളവരെ നാട്ടിലെത്തിക്കുന്നതിനായി ഡല്‍ഹിയില്‍ തങ്ങിയിരിക്കുകയാണ്. പല ഹോട്ടലുകളിലും ഇപ്പോഴും മലയാളികടക്കമുള്ളവര്‍ കുടുങ്ങിക്കിടക്കുകയാണ്. അതേസമയം കാശ്മീരിലെ ജനങ്ങള്‍ സൈന്യത്തിനു നേരെ പ്രതിഷേധം നടത്തി.
നാട്ടുകാരായ ഞങ്ങളെ രക്ഷിക്കാതെ ടൂറിസ്‌റ്റുകളെ മാത്രമാണ് സൈന്യം രക്ഷിക്കാന്‍ ശ്രമിക്കുന്നതെന്നാണ് ജനത്തിന്റെ ഭാഷ്യം. അതേസമയം പലയിടങ്ങളിലും കുടുങ്ങിയിരിക്കുന്നവര്‍ക്ക് ആവശ്യമായ വെള്ളവും ഭക്ഷണവും നല്‍കാന്‍ സൈന്യം ശ്രമിക്കുകയാണ്.
പ്രതികൂല കാലാവസ്ഥാ കാരണം സൈന്യത്തിന് ഇനിയും പലയിടങ്ങളിലും എത്തിപ്പെടാനായിട്ടില്ല. ട്രക്കുകളിലും ഹെലികോപ്റ്ററുകളിലുമായി 807 ടണ്‍ ഭക്ഷണസാമഗ്രികള്‍ കശ്മീര്‍ താഴ്വരയില്‍ എത്തിച്ചുകഴിഞ്ഞു. 153 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തി. 20,000 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.