കര്‍ണാടക തമിഴ്നാടിന് വെള്ളം വിട്ടുനല്കി; വെള്ളം വിട്ടുകൊടുത്തതിനെതിരെ കര്‍ണാടകയില്‍ പ്രക്ഷോഭം; മാണ്ഡ്യയില്‍ കര്‍ഷകര്‍ റോഡ് ഉപരോധിച്ചു

പ്രക്ഷോഭം; മാണ്ഡ്യയില്‍ കര്‍ഷകര്‍ റോഡ് ഉപരോധിച്ചു

ബംഗളൂരു| Last Updated: ബുധന്‍, 7 സെപ്‌റ്റംബര്‍ 2016 (11:07 IST)
സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് കര്‍ണാടക കാവേരി നദിയില്‍ നിന്ന് തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുത്തു. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെയാണ് വെള്ളം വിട്ടു കൊടുത്തത്. കെ ആര്‍ എസ് അണക്കെട്ടില്‍ നിന്നും കബനിയില്‍ നിന്നുമാണ് വെള്ളം വിട്ടുകൊടുത്തത്.

അതേസമയം, തമിഴ്നാടിന് വെള്ളം വിട്ടു കൊടുത്തതില്‍ കര്‍ണാടകയില്‍ പ്രക്ഷോഭം. മാണ്ഡ്യയില്‍ കര്‍ഷകര്‍ ഇന്നും റോഡ് ഉപരോധിച്ചു. ചൊവ്വാഴ്ച ബംഗളൂരു - മൈസൂരു ഹൈവേ ഉപരോധിച്ചതിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും ബസുകള്‍ ഓടിയില്ല. സെപ്തംബര്‍ ഒമ്പതിന് കര്‍ണാടക ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :