ബെംഗളൂരു|
jibin|
Last Updated:
ഞായര്‍, 20 മെയ് 2018 (11:19 IST)
കര്‍ണാടകയില്‍ മന്ത്രിസഭാരൂപീകരണം സംബന്ധിച്ച് ജെഡിഎസും കോണ്‍ഗ്രസും തമ്മില്‍ ധാരണയായതായി സൂചന. കോൺഗ്രസിൽ നിന്ന് 20 പേർക്കും ജെഡിഎസില്‍ നിന്നും 13 പേർക്കും മന്ത്രിസ്ഥാനം ലഭിക്കുമെന്നാണു സൂചന.
മുഖ്യമന്ത്രിയായി എച്ച്ഡി കുമാരസ്വാമി ബുധനാഴ്‍ച സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേല്‍ക്കും. ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലായിരിക്കും സത്യപ്രതിജ്ഞ. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ജി പരമേശ്വരന്റെയും കോൺഗ്രസിന്റെ ഡികെ ശിവകുമാറിന്റെ പേരുകള്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കുന്നുണ്ട്.
വകുപ്പുകള്‍ സംബന്ധിച്ച് തീരുമാനമുണ്ടാക്കുന്നതിന് ഇരു പാര്‍ട്ടികളുടെയും സംയുക്ത നേതൃയോഗം ഇന്ന് ചേരും. മുതിര്‍ന്ന നേതാക്കള്‍ക്കാകും മന്ത്രിസ്ഥാനങ്ങള്‍ ലഭിക്കുകയെന്നാണ് സൂചന.
യെദ്യൂരപ്പ രാജി വെച്ചതിനു പിന്നാലെ, മന്ത്രിസഭ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് കുമാരസ്വാമി ഗവർണറെ കണ്ടിരുന്നു. സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിച്ചതായും കുമാരസ്വാമി അറിയിച്ചു. ഭൂരിപക്ഷം തെളിയിക്കാൻ പതിനഞ്ച് ദിവസത്തെ സമയമാണ് ഗവർണർ കുമാരസ്വാമിക്ക് അനുവദിച്ചത്.
ഭൂരിപക്ഷം തെളിയിച്ച് അധികാരത്തിലേറുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് ഇപ്പോള്‍ മന്ത്രിസഭാരൂപീകരണം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്.